ശുദ്ധജല വിതരണം സംബന്ധിച്ചും പാലായിൽ സിപിഎം– കേരള കോൺഗ്രസ് (എം) തർക്കം
പാലാ ∙ ഗ്യാസ് ക്രിമറ്റോറിയം സംബന്ധിച്ച് നഗരസഭയിൽ സിപിഎമ്മും കേരള കോൺഗ്രസും (എം) തമ്മിലുണ്ടായ തർക്കത്തിനു ശേഷം ശുദ്ധജല വിതരണം സംബന്ധിച്ചും തർക്കം. ടാങ്കർ ലോറികളിൽ നഗരസഭയിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ തടസ്സം

പാലാ ∙ ഗ്യാസ് ക്രിമറ്റോറിയം സംബന്ധിച്ച് നഗരസഭയിൽ സിപിഎമ്മും കേരള കോൺഗ്രസും (എം) തമ്മിലുണ്ടായ തർക്കത്തിനു ശേഷം ശുദ്ധജല വിതരണം സംബന്ധിച്ചും തർക്കം.
ടാങ്കർ ലോറികളിൽ നഗരസഭയിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ തടസ്സം നിൽക്കുന്നുവെന്നു കാണിച്ച് കേരള കോൺഗ്രസ് (എം) കൗൺസിലർമാർ ഉൾപ്പെടെ 14 ഭരണപക്ഷ കൗൺസിലർമാർ നഗരസഭാധ്യക്ഷയ്ക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭാ പ്രദേശത്ത് ശുദ്ധജലമെത്തിക്കുന്നതിനുള്ള തടസ്സമെന്നും സ്വന്തം പാർട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കുമായിരുന്നു ഈ കൗൺസിലർമാർ ആദ്യം പരാതി നൽകേണ്ടതെന്നും സിപിഎം സ്വതന്ത്ര അംഗം കൂടിയായ ജോസിൻ ബിനോ പറഞ്ഞു. ഒരു ടാങ്കർ ലോറി മാത്രം നിലവിലുള്ളപ്പോൾ ട്രിപ് ചാർട്ട് ചെയ്യുന്നതിനു വേണ്ടിയാണ്, നഗരസഭാധ്യക്ഷയെ അറിയിക്കണമെന്ന നിർദേശം നൽകിയത്.
ഗ്യാസ് ക്രിമറ്റോറിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാലായിലെ ജനങ്ങളോട് കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞതിന് ക്ഷമ ചോദിക്കണമെന്ന മുൻ നഗരസഭാധ്യക്ഷൻ കേരള കോൺഗ്രസ് (എം) കൗൺസിലർ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെയും കൂട്ടരുടെയും ആവശ്യം ബാലിശവും അപഹാസ്യവുമാണെന്നു ജോസിൻ ബിനോ പറഞ്ഞു. തെറ്റുപറ്റിയെന്നു ബോധ്യപ്പെട്ടാൽ ക്ഷമ ചോദിക്കുന്നതിൽ കുറച്ചിലില്ല, മേലിലും അങ്ങനെ സംഭവിച്ചാൽ ക്ഷമ ചോദിക്കുമെന്നും അവർ പറഞ്ഞു. നഗരസഭ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനസജ്ജമാക്കാതെ മാസങ്ങൾക്കു മുൻപ് ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തോടു മാപ്പ് ചോദിക്കുന്നതായുമാണ് ജോസിൻ ബിനോ കഴിഞ്ഞ ദിവസം പറഞ്ഞത്.
English Summary: CPM - Kerala Congress (M) issue in Pala