ഇസ്രയേലിൽ ‘കാണാതായ’ബിജു മടങ്ങിയെത്തി
ഇരിട്ടി (കണ്ണൂർ) ∙ സംസ്ഥാന സർക്കാരിനെയും കുടുംബാംഗങ്ങളെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ബിജു കുര്യൻ 10 ദിവസത്തിനുശേഷം തിരിച്ചെത്തി. ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്ന് ഈ മാസം 17 നു കാണാതായ പേരട്ട കെപിമുക്ക് സ്വദേശി കോച്ചേരിൽ ബിജു കുര്യൻ ഇന്നലെ രാവിലെ 9

ഇരിട്ടി (കണ്ണൂർ) ∙ സംസ്ഥാന സർക്കാരിനെയും കുടുംബാംഗങ്ങളെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ബിജു കുര്യൻ 10 ദിവസത്തിനുശേഷം തിരിച്ചെത്തി. ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്ന് ഈ മാസം 17 നു കാണാതായ പേരട്ട കെപിമുക്ക് സ്വദേശി കോച്ചേരിൽ ബിജു കുര്യൻ ഇന്നലെ രാവിലെ 9 മണിയോടെ വീട്ടിലെത്തി. സഹോദരനും അഭിഭാഷകനുമായ ബെന്നി കുര്യന്റെയും മറ്റു ബന്ധുക്കളുടെയും കൂടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിയത്.
നൂതന കൃഷിരീതികൾ പഠിക്കാൻ തന്നെയാണ് ഇസ്രയേൽ സംഘത്തിനൊപ്പം ചേർന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ബിജു കുര്യൻ പറഞ്ഞു. ഇസ്രയേലിൽ എത്തിയപ്പോൾ പുണ്യസ്ഥലങ്ങൾ കൂടി സന്ദർശിക്കാമെന്ന ആഗ്രഹമുണ്ടായി. 2 ദിവസം കൊണ്ട് ജറുസലമും ബത്‌ലഹമും സന്ദർശിച്ചു മടങ്ങിയെത്തി സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയത്. എന്നാൽ താൻ മുങ്ങിയെന്നു വാർത്തകൾ വന്നതായി പരിചയപ്പെട്ട മലയാളികൾ അറിയിച്ചപ്പോൾ ഭയമായി. കുടുംബാംഗങ്ങളെ വിളിച്ച്, താൻ സുരക്ഷിതനാണെന്നു പറഞ്ഞ ശേഷം ആരെയും ബന്ധപ്പെടാതിരുന്നത് അതുകൊണ്ടാണ്. നാട്ടിൽ നിന്നു സഹോദരൻ ഇസ്രയേലിലെ മലയാളികളെ ബന്ധപ്പെട്ട് നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് അയച്ചു തന്നു.
English Summary: Biju Kurian returns from Israel