ബഫർ സോൺ: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്
Mail This Article
×
തിരുവനന്തപുരം ∙ ബഫർ സോൺ (പരിസ്ഥിതിലോലമേഖല) വിഷയത്തിൽ അഞ്ചംഗ വിദഗ്ധസമിതി സർക്കാരിന് ഇന്നു റിപ്പോർട്ട് നൽകും. ആകെ 70,582 നിർമിതികളാണ് നേരിട്ടുള്ള സ്ഥലപരിശോധനയിൽ സമിതി കണ്ടെത്തിയത്.
ബഫർ സോൺ പ്രദേശങ്ങളിലെ വിശദ സ്ഥിതിവിവര കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് പരിശോധിക്കും. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം കൂടി തേടിയശേഷം സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസലിനു നൽകും. തുടർന്ന് കോടതിക്കു കൈമാറും. റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
English Summary: Buffer Zone expert committee report today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.