വിശ്വനാഥന്റെ വീടു സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ; സഹായം കൈമാറി
കൽപറ്റ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാവുകയും പിന്നീടു മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ഗോത്ര യുവാവ് കൽപറ്റ അഡ്‌ലെയ്ഡ് പാറവയലിലെ വിശ്വനാഥന്റെ വീട് മന്ത്രി കെ.രാധാകൃഷ്ണൻ സന്ദർശിച്ചു.

കൽപറ്റ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാവുകയും പിന്നീടു മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ഗോത്ര യുവാവ് കൽപറ്റ അഡ്‌ലെയ്ഡ് പാറവയലിലെ വിശ്വനാഥന്റെ വീട് മന്ത്രി കെ.രാധാകൃഷ്ണൻ സന്ദർശിച്ചു. അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനു മന്ത്രി കൈമാറി.
വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നു മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ഭാര്യ ബിന്ദു, അമ്മ പാറ്റ എന്നിവർ മന്ത്രി കെ. രാധാകൃഷ്ണനു പരാതി നൽകി.
English Summary: Minister K. Radhakrishnan visits Viswanathan's house