തിരുവനന്തപുരം ∙ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര സ്ഥാപനങ്ങളുടെ പ്രവർത്തനം വിലക്കാൻ ടൂറിസം വകുപ്പ് നീക്കം തുടങ്ങി. ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) മാർഗനിർദേശങ്ങൾ തയാറാക്കും. വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടയിൽ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് നീക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തിൽപ്പെട്ട പാരാഗ്ലൈഡറിന്റെ ഉടമസ്ഥരായ ഫ്ലൈ വർക്കല എന്ന സ്ഥാപനം ഈ വർഷമാണ് റജിസ്റ്റർ ചെയ്തത്. അപകടസാധ്യതകൾ വിശദീകരിച്ചു പറഞ്ഞ് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയശേഷമാണ് യാത്രയ്ക്കെത്തിയ യുവതിയെ പാരാഗ്ലൈഡറിൽ കയറ്റിയതെന്നു ഫ്ലൈ വർക്കല അധികൃതർ ടൂറിസം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. യുവതിക്കു പരാതിയില്ലെന്നാണ് അറിയിച്ചതെന്ന് കെഎടിപിഎസ് അധികൃതർ പറഞ്ഞു. 

ADVERTISEMENT

സംസ്ഥാനത്ത് കര, വായു, ജലം എന്നിവയുമായി ബന്ധപ്പെട്ട 32 സാഹസിക വിനോദസഞ്ചാര ആക്ടിവിറ്റികൾ നടത്തുന്ന 50 സ്ഥാപനങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. വർക്കലയിലും വാഗമണ്ണിലുമാണ് പാരാഗ്ലൈഡിങ്ങിന് അനുമതിയുള്ളത്. ചിന്നക്കനാലിൽ പാരാഗ്ലൈഡിങ് സാധ്യത പരീക്ഷണഘട്ടത്തിലാണ്.

സാഹസിക വിനോദം: അനുമതിയുള്ള സ്ഥലങ്ങൾ

ADVERTISEMENT

സംസ്ഥാനത്തെ മറ്റു പ്രധാന സാഹസിക വിനോദങ്ങളും അനുമതിയുള്ള സ്ഥലവും:

സർഫിങ് (കോവളം), കയാക്കിങ് (ആലപ്പുഴ), റാഫ്റ്റിങ് (ഭൂതത്താൻകെട്ട്) ഓഫ്റോഡ് യാത്രകൾ (വയനാട്, മൂന്നാർ), ഹിൽ ട്രെയ്ൽ സൈക്ലിങ് (തട്ടേക്കാട്, അടിമാലി, വാഴച്ചാൽ, അതിരപ്പള്ളി മേഖലകളിൽ), ബീച്ച് – ബാക്ക്‌വാട്ടർ സൈക്ലിങ് ടൂർ (കുട്ടനാട്, മാരാരിക്കുളം മേഖലകൾ), വൈൽഡ് ട്രാക്ക് സൈക്ലിങ് (വയനാട്ടിലെ വിവിധ മേഖലകൾ), പക്ഷിനിരീക്ഷണം (തട്ടേക്കാട്, കുമരകം), വൈൽഡ് ലൈഫ് സഫാരി (പെരിയാർ വന്യജീവി സങ്കേതം ഇടുക്കി, ഗവി വന്യജീവി സങ്കേതം പത്തനംതിട്ട,  വയനാട് വന്യജീവി സങ്കേതം), റോക്ക് ക്ലൈംബിങ് (തിരുവനന്തപുരം എരുതാവൂർ, കൊല്ലം തെന്മല), ട്രെക്കിങ്ങും ക്യാംപും (തിരുവനന്തപുരം അഗസ്ത്യാർകൂടം, പാലക്കാട് പറമ്പിക്കുളം, മൂന്നാർ).

ADVERTISEMENT

English Summary : Tourism department restrictions for adventurous tourist places