തിരുവനന്തപുരം∙ എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും നേതൃത്വത്തെ പൊതുവേദിയിൽ വിമർശിച്ചതിൽ അതൃപ്തി അറിയിച്ച് എഐസിസി നേതൃത്വത്തിനു കെപിസിസി കത്തു നൽകി. പരസ്യപ്രസ്താവനകൾ അനുചിതമായതിനാൽ കർശന മുന്നറിയിപ്പ് നൽകണമെന്നാണ് ആവശ്യം. മുന്നറിയിപ്പ് വകവയ്ക്കില്ലെന്ന് ഇരു നേതാക്കളും സൂചന നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാഴ്ച മുൻപ് കോഴിക്കോട്ട് പി.ശങ്കരൻ അനുസ്മരണ വേദിയിൽ കെപിസിസി നേതൃത്വത്തെ രാഘവൻ കടന്നാക്രമിച്ചിരുന്നു. നേതൃത്വത്തെ പുകഴ്ത്തുന്നവർക്കേ സ്ഥാനം ഉളളൂവെന്നും ഉപയോഗിച്ചു വലിച്ചെറിയുന്നതാണു രീതിയെന്നും കുറ്റപ്പെടുത്തി. പാർട്ടിയിൽ കൂടിയാലോചനയില്ലെന്നു ചൂണ്ടിക്കാട്ടി മുരളീധരനും രാഘവനെ പിന്തുണച്ചു. രാഘവന്റെ പ്രസംഗം അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ സമർപ്പിച്ച റിപ്പോർട്ടും സ്വന്തം അഭിപ്രായവും രേഖപ്പെടുത്തിയ കത്താണ് എഐസിസിക്കു കെപിസിസി കൈമാറിയത്. മുരളീധരൻ നേതൃത്വത്തെ പതിവായി വിമർശിക്കുന്നതിലും അമർഷം രേഖപ്പെടുത്തി. എഐസിസി അംഗങ്ങളും എംപിമാരുമായ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കെപിസിസിക്ക് അധികാരമില്ലെന്നതു കൊണ്ടാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിനു വിട്ടത്. രാഘവനോടോ മുരളീധരനോടോ കെപിസിസി വിശദീകരണം ചോദിച്ചിട്ടില്ല. 

ADVERTISEMENT

എഐസിസിയുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി 60 കെപിസിസി അംഗങ്ങളെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചേർന്നു നിശ്ചയിച്ചതാണു രാഘവനെയും മുരളീധരനെയും പ്രകോപിപ്പിച്ചത്. കൂടിയാലോചന നടത്താത്തതിലുള്ള പ്രതിഷേധം എ–ഐ ഗ്രൂപ്പുകളും പ്രകടിപ്പിച്ചിരുന്നു. അഭിപ്രായങ്ങൾ വ്യക്തമാക്കാൻ രാഷട്രീയകാര്യ സമിതി വിളിക്കാത്തതിന്റെ പ്രതിഷേധം മുരളിക്കൊപ്പം രമേശ് ചെന്നിത്തലയും പ്രകടിപ്പിച്ചു. 

പുനഃസംഘടനാ ചർച്ച വഴിമുട്ടി നിൽക്കുന്നതിനിടെയാണ് മുതിർന്ന നേതാക്കൾ സ്വരം കടുപ്പിക്കുന്നത്. തർക്കം കൈവിട്ടു പോകുന്നതു തടയാനായി എഐസിസി ഇടപെടൽ ഉണ്ടാകുമെന്ന സൂചന ശക്തമാണ്. 

ADVERTISEMENT

English Summary : KPCC move against K Muraleedharan and MK Raghavan