കൊച്ചി∙ ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിൽ നിന്ന് ഒരു ടൺ മീൻ ഉൽപാദിപ്പിക്കുമ്പോൾ 1.32 ടൺ കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതായി പഠന റിപ്പോർട്ട്. ആഗോള നിരക്കിലും കുറവാണ് ഇന്ത്യയിൽ എന്നതിൽ ആശ്വസിക്കാം. ആഗോളതലത്തിൽ ഇത് രണ്ട് ടണ്ണിൽ കൂടുതലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിൽ നിന്ന് ഒരു ടൺ മീൻ ഉൽപാദിപ്പിക്കുമ്പോൾ 1.32 ടൺ കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതായി പഠന റിപ്പോർട്ട്. ആഗോള നിരക്കിലും കുറവാണ് ഇന്ത്യയിൽ എന്നതിൽ ആശ്വസിക്കാം. ആഗോളതലത്തിൽ ഇത് രണ്ട് ടണ്ണിൽ കൂടുതലാണ്. 

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന പഠനത്തിലാണു കണ്ടെത്തൽ. മീൻപിടുത്തത്തിനുള്ള ഒരുക്കം മുതൽ മത്സ്യം വിപണിയിൽ എത്തിക്കുന്നതു വരെയുള്ള ജോലികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതക കണക്കാണിത്. 

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കുന്നതിനായി ദേശീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) നടപ്പിലാക്കുന്ന നാഷനൽ ഇന്നവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾചർ (നിക്ര) ഗവേഷണ പദ്ധതിയുടെ അവലോകന യോഗത്തിലാണ് സിഎംഎഫ്ആർഐ ഈ കണക്കുകൾ അവതരിപ്പിച്ചത്. 

ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതും സമുദ്രനിരപ്പ് ഉയരുന്നതും സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതും സമുദ്ര ആവാസവ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ച ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു. ചില മത്സ്യങ്ങൾ കുറയാനും ചിലയിനങ്ങൾ വൻ തോതിൽ കൂടാനും ഇത് കാരണമായിട്ടുണ്ടെന്നും പറഞ്ഞു. ഐസിഎആർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ എസ് കെ ചൗധരി അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

English Summary: Carbon Dioxide emission through fish cultivation