കേരള സർക്കാരിനെ ജനം വെറുതേവിടില്ല: അമിത് ഷാ
തൃശൂർ ∙ അഴിമതിയിൽ മുങ്ങിയ കമ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിലെ ജനം വെറുതേവിടുമെന്നാണോ കരുതുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് ബിജെപി സംഘടിപ്പിച്ച ജനശക്തി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂർ ∙ അഴിമതിയിൽ മുങ്ങിയ കമ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിലെ ജനം വെറുതേവിടുമെന്നാണോ കരുതുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് ബിജെപി സംഘടിപ്പിച്ച ജനശക്തി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിലെ ജനങ്ങളോടു മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകണം. സ്വർണക്കള്ളക്കടത്ത് വിഷയത്തിലും കമ്യൂണിസ്റ്റ് സർക്കാർ മിണ്ടാതിരിക്കുന്നു.
കേരളത്തിന്റെ പൊതുകടം കുത്തനെ ഉയർന്നിരിക്കുകയാണ്. കേരളം അതിഭയങ്കര സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ധനമന്ത്രി തന്നെ സമ്മതിക്കുന്നു. അപ്പോഴും കേരളത്തിലെ സർക്കാർ പ്രധാന തസ്തികകളിലെല്ലാം പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന തിരക്കിലാണ്. കേരളത്തെ വികസനവഴിയിലൂടെ നയിക്കാൻ കോൺഗ്രസുകാർക്കോ കമ്യൂണിസ്റ്റുകാർക്കോ സാധിക്കില്ല. ബിജെപിക്കേ അതിനു കഴിയൂ. കമ്യൂണിസ്റ്റുകാർ പാവപ്പെട്ടവരെക്കുറിച്ചു പറയും, എന്നാൽ അവർക്കു വേണ്ടി ഒന്നും ചെയ്യില്ല.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതു കേരളത്തിനു വേണ്ടി ചെയ്ത ഏറ്റവും വലിയ നന്മകളിലൊന്നാണ്. കമ്യൂണിസ്റ്റുകാരോ കോൺഗ്രസുകാരോ അക്കാര്യം സ്വാഗതം ചെയ്യില്ല. കാരണം, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തിലാണവർ. 2024ൽ മോദി സർക്കാരിന് ഒരവസരം നൽകൂ എന്നാണു കേരളത്തിലെ ജനങ്ങളോട് അഭ്യർഥിക്കാനുള്ളത്. കേരളത്തെ വികസിതവും സുരക്ഷിതവുമാക്കി മാറ്റിത്തരാം.
കമ്യൂണിസത്തെ ലോകം നിരാകരിച്ചു കഴിഞ്ഞു; കോൺഗ്രസിനെ ഇന്ത്യയും. നിലനിൽപ്പിനു വേണ്ടി ഇരുകൂട്ടരും ഒന്നിച്ചു നിൽക്കുകയാണിപ്പോൾ. എന്നിട്ടും ജനം അവരെ സ്വീകരിക്കുന്നില്ല. നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി എത്ര മോശമായി പറഞ്ഞാലും അത്രയേറെ ശക്തിയിൽ ഇന്ത്യയിൽ താമര വളർന്നുകൊണ്ടിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നടനും മുൻ എംപിയുമായ സുരേഷ് ഗോപി അമിത് ഷായെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അമിത് ഷായെ താമരമാല അണിയിച്ചു. െനറ്റിപ്പട്ടമണിഞ്ഞ ആനയുടെ ശിൽപം സമ്മാനിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, ദേശീയ നിർവാഹക സമിതിയംഗം ഇ.ശ്രീധരൻ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, സി.കെ.ജാനു, മുൻ ഡിജിപി ജേക്കബ് തോമസ്, നടൻ ദേവൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
English Summary: Union home minister Amit Shah addressing public rally in Thrissur