കണ്ണൂർ ∙ ഇടതുമുന്നണി കൺ‍വീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. റിസോർട്ട് നിർമാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് നൽകിയ പരാതിയിലാണു പരിശോധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ വൈദേകം റിസോർട്ടിലും ഉച്ചയ്ക്ക് ആന്തൂർ നഗരസഭയിലുമാണു വിജിലൻസ് പരിശോധന നടത്തിയത്. 3 മണിയോടെ അവസാനിച്ചു. കെട്ടിട നിർമാണ വിദഗ്ധരായ എൻജിനീയർമാരെയടക്കം പങ്കെടുപ്പിച്ചുള്ള തുടർ പരിശോധനകൾ വേണ്ടി വരുമെന്നും ഇതിനായി വിജിലൻസ് ആസ്ഥാനത്തു നിന്ന് അനുമതി തേടുമെന്നും ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇതിനു ശേഷമേ കേസെടുത്ത് അന്വേഷിക്കണമോയെന്ന കാര്യം വിജിലൻസ് തീരുമാനിക്കൂ.

ADVERTISEMENT

റിസോർട്ടിനു പരിസ്ഥിതി അനുമതി, പഞ്ചായത്ത് സെക്രട്ടറിയുടെ ലാൻഡ് ഡവലപ്മെന്റ് അഫിഡവിറ്റ്, ഭൂജല വകുപ്പിന്റെ അനുമതി എന്നിവയില്ലെന്നു പരാതിയിൽ ആരോപിക്കുന്നു. ‘മുൻമന്ത്രിയായ ഇ.പി.ജയരാജന്റെ അന്യായ സ്വാധീനത്താൽ, അന്നത്തെ ചെയർപഴ്സനും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്നുള്ള ഗൂഢാലോചനയും അഴിമതിയുമാണു റിസോർട്ടിന്റെ അനുമതിക്കു പിറകിലുള്ളത്. ഇവരുടെ ഒത്താശയോടെ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണു നിർമാണം പൂർത്തിയാക്കിയതും പ്രവർത്തനം തുടരുന്നതും. നിയമസാധുതയില്ലെന്നറിഞ്ഞിട്ടും നഗരസഭ തുടർനടപടിയെടുത്തില്ല. ഗുരുതരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള നിയമലംഘനങ്ങളും നടന്നുവെന്നും ആരോപണമുണ്ട്.’ പരാതിയിൽ പറയുന്നു. 

റിസോർട്ടിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്. നേരത്തേ, ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം റിസോർട്ടിൽ പരിശോധന നടത്തുകയും റിസോർട്ട് ഡയറക്ടർമാരുടെ മുതൽമുടക്കു സംബന്ധിച്ചതടക്കമുള്ള വിശദാംശങ്ങൾ നൽകാൻ നോട്ടിസ് നൽകുകയും ചെയ്തിരുന്നു.

ADVERTISEMENT

English Summary: Inspection at Vaidekam resort