തിരുവനന്തപുരം∙ ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപ. രണ്ടു സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജലഅതോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം. പ്രമുഖ ആശുപത്രികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപ. രണ്ടു സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജല അതോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം. പ്രമുഖ ആശുപത്രികൾ, റിസോർട്ടുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, തടിമില്ലുകൾ തുടങ്ങിയവ നൽകേണ്ടത് ലക്ഷങ്ങൾ. ജലവിഭവ മന്ത്രിയുടെ തന്നെ കീഴിലുള്ള ജലസേചന വിഭാഗത്തിന്റെ 89 ഓഫിസുകൾ അടയ്ക്കാനുള്ളത് 70,53,975 രൂപ.

സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശിക വരുത്തിയ ഗാർഹികേതര–വ്യാവസായിക കണക‍്ഷനുകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ. 10 വർഷത്തിലേറെ കുടിശിക വരുത്തിയ‍വരാണ് ഭൂരിഭാഗവും. ഗാർഹികേതര– വ്യാവസായിക വിഭാഗത്തിലെ കുടിശിക (സർക്കാർ ഇതര കുടിശിക)118.79 കോടി രൂപയാണ്.

ADVERTISEMENT

കുടിശിക വരുത്തിയ സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ജല അതോറിറ്റി പുറത്തു വിട്ടിട്ടില്ല. 1956 ലെ കമ്പനി നിയമ പ്രകാരം ‍റജിസ്റ്റർ ചെയ്ത കമ്പനികളെ ജലഅതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ പ്രത്യേകമായി രേഖപ്പെടുത്താത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. ആം‍നസ്റ്റി പദ്ധതി പ്രകാരം ഇളവ് അനുവദിച്ചിട്ടും ഗാർഹികേതര–വ്യാവസായിക ഉപയോക്താക്കളിൽ ഭൂരിഭാഗവും പണം അടച്ചിട്ടില്ല. 

ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമ‍ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറി (കൺസ്യൂമർ നമ്പർ വിപിആർ/118/എൻ) 12,47,163 ലക്ഷം രൂപയും കോട്ടയം സിപിഎം ഏരി‍യ കമ്മിറ്റി ഓഫിസ് (കൺസ്യൂമർ നമ്പർ എം15/270എൻ) 5,33,907 രൂപയും കുടിശിക ഇനത്തിൽ നൽകാനുണ്ടെന്നു ജലഅതോറിറ്റി പറയുന്നു. 

ADVERTISEMENT

English Summary: Water charges arrears Kerala