പൂർണനായ ഗുരുവിനെ ലോകത്ത് അവതരിപ്പിക്കാൻ യോഗ്യതയുള്ള ശിഷ്യന്മാർ ജന്മമെടുക്കും. നടരാജഗുരുവിന്റെ നിയോഗം അതായിരുന്നു. ശ്രീനാരായണ ഗുരുവിനെയും ഗുരുദർശനങ്ങളെയും ലോകത്തിനു വെളിപ്പെടുത്തിയ ശിഷ്യരിൽ ആദ്യസ്ഥാനം നടരാജഗുരുവിനാണ്.ശ്രീനാരായണ ഗുരുവിനായി സമർപ്പിച്ചതായിരുന്നു ആ ജീവിതം. ഗുരുശിഷ്യനായ

പൂർണനായ ഗുരുവിനെ ലോകത്ത് അവതരിപ്പിക്കാൻ യോഗ്യതയുള്ള ശിഷ്യന്മാർ ജന്മമെടുക്കും. നടരാജഗുരുവിന്റെ നിയോഗം അതായിരുന്നു. ശ്രീനാരായണ ഗുരുവിനെയും ഗുരുദർശനങ്ങളെയും ലോകത്തിനു വെളിപ്പെടുത്തിയ ശിഷ്യരിൽ ആദ്യസ്ഥാനം നടരാജഗുരുവിനാണ്.ശ്രീനാരായണ ഗുരുവിനായി സമർപ്പിച്ചതായിരുന്നു ആ ജീവിതം. ഗുരുശിഷ്യനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണനായ ഗുരുവിനെ ലോകത്ത് അവതരിപ്പിക്കാൻ യോഗ്യതയുള്ള ശിഷ്യന്മാർ ജന്മമെടുക്കും. നടരാജഗുരുവിന്റെ നിയോഗം അതായിരുന്നു. ശ്രീനാരായണ ഗുരുവിനെയും ഗുരുദർശനങ്ങളെയും ലോകത്തിനു വെളിപ്പെടുത്തിയ ശിഷ്യരിൽ ആദ്യസ്ഥാനം നടരാജഗുരുവിനാണ്.ശ്രീനാരായണ ഗുരുവിനായി സമർപ്പിച്ചതായിരുന്നു ആ ജീവിതം. ഗുരുശിഷ്യനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണനായ ഗുരുവിനെ ലോകത്ത് അവതരിപ്പിക്കാൻ യോഗ്യതയുള്ള ശിഷ്യന്മാർ ജന്മമെടുക്കും. നടരാജഗുരുവിന്റെ നിയോഗം അതായിരുന്നു. ശ്രീനാരായണ ഗുരുവിനെയും ഗുരുദർശനങ്ങളെയും ലോകത്തിനു വെളിപ്പെടുത്തിയ ശിഷ്യരിൽ ആദ്യസ്ഥാനം നടരാജഗുരുവിനാണ്.

ശ്രീനാരായണ ഗുരുവിനായി സമർപ്പിച്ചതായിരുന്നു ആ ജീവിതം. ഗുരുശിഷ്യനായ സന്യാസിയായി ജീവിക്കണമെന്ന തീവ്രമായ അഭിലാഷത്തെ തുടർന്നാണ് പൂർവാശ്രമത്തിലെ പി.നടരാ‍ജൻ പഠനാനന്തരം ആലുവ അദ്വൈതാശ്രമത്തിൽ എത്തുന്നത്. അതിനു മുൻപേ ഒരു ത്യാഗിയുടെ മനസ്സ് രൂപപ്പെട്ടിരുന്നു.

ADVERTISEMENT

‘1922 ൽ ഭാരതത്തിൽ ജീവിച്ചിരുന്ന മഹാഗുരുക്കന്മാരിലൊരാളുടെ അനുമതിയോടു കൂടി അദ്വൈതാശ്രമത്തിൽ അന്തേവാസിയായി ചേർന്നപ്പോൾ ഞാൻ തത്വത്തിൽ ഒരു സന്യാസിയായിക്കഴിഞ്ഞിരുന്നു’– നടരാജഗുരു ആത്മകഥയിലെഴുതി.

 

പൂർണനായ  ശിഷ്യനിലേക്ക്

കോളജ് ഹോസ്റ്റലിൽ നിന്ന് ആശ്രമത്തിലേക്കുള്ള മാറ്റം ഒട്ടും സുഖകരമായിരുന്നില്ല. സന്യാസിയാകാനുറച്ചു. പക്ഷേ, പാകപ്പെടൽ കഠിനമായിരുന്നു. ശിഷ്യനെ ഗുരു പല തരത്തിലും പരീക്ഷിക്കും. വിദ്യാസമ്പന്നനായ 27കാരന്റെ ഊർജസ്വലതയും ത്യാഗാഭിമുഖ്യവും തൃപ്തമാക്കാൻ പോന്നതൊന്നും അപ്പോഴത്തെ സാഹചര്യത്തിലുണ്ടായിരുന്നില്ല.

ADVERTISEMENT

ശാന്തമാകാത്ത മനസ്സുമായി ഗുരുവിനെ നേരിട്ടുകണ്ടു. ഗുരു ചിരിയോടെ പറഞ്ഞു– ‘ഇവൻ നമ്മോടു വഴക്കിന് വന്നിരിക്കുകയാണ്.’ആ ചിരിയുടെ അർഥം നടരാജനു പിടികിട്ടി. തന്റെ വ്യഥകളെല്ലാം ഗുരുവിനു ബോധ്യപ്പെട്ടിരിക്കുന്നു.‘ജീവിതകാലം മുഴുവൻ വീട്ടുകാരോടുള്ള ബന്ധമുപേക്ഷിച്ചു കഴിയുവാൻ ഒരുക്കമാണോ?’

ദൃഢസ്വരത്തിൽ ‘അതെ’ എന്നു മറുപടി. ഗുരുവിന്റെ ദൃഷ്ടികൾ തന്റെ അന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ. തന്റെ വാക്ക് ഗുരു അംഗീകരിച്ചിരിക്കുന്നു !

 

സെർബോണിൽ നിന്ന് ഡി ലിറ്റ്

ADVERTISEMENT

ചരിത്രപുരുഷനായ ഡോ. പൽപുവിന്റെ മകനായ നടരാജൻ എംഎ, എൽടി ബിരുദങ്ങൾക്കു ശേഷമാണ് ആധ്യാത്മികവഴിയിലെത്തുന്നത്. കുറച്ചുകാലം ആശ്രമത്തിൽ അധ്യാപകനായി പ്രവർത്തിച്ച നടരാജനെ ഗുരു ഉന്നതപഠനത്തിനയച്ചു. പാരിസിലെ സെർബോൺ സർവകലാശാലയിൽനിന്ന് ട്രിപ്പിൾ ഓണേഴ്സോടെ ഡി ലിറ്റ് ബിരുദം. ‘ആത്മോപദേശ ശതക’ത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടുള്ളതായിരുന്നു പ്രബന്ധത്തിന്റെ ഒരു ഭാഗം.

തുടർന്ന് അമേരിക്കയിൽ ഗുരുദർശനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തി. ഗുരുവിന്റെ മുഴുവൻ രചനകളും ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി.

 

ഗുരുകുലത്തിലേക്ക്

ഫ്രാൻസിൽവച്ച് ഒരു മല കയറുന്നതിന്റെ ഒരുക്കത്തിനിടെ കാലിൽ ഒരു കടന്നൽ കുത്തി. ഗുരുവിന്റെ സമാധി സമയമായിരുന്നു അത്. വിദേശത്തേക്കു പുറപ്പെടാൻ ഗുരുവിനോടു യാത്ര ചോദിക്കുമ്പോൾ 2 മാസം കഴിഞ്ഞു മടങ്ങിയെത്തി കാണുമെന്ന് നടരാജൻ പറഞ്ഞിരുന്നു. അപ്പോൾ 4 മാസമെന്നു ഗുരു തിരുത്തി. അതിന്റെ അർഥം അന്നു മനസ്സിലായിരുന്നില്ല. 4–ാം മാസം ഗുരുവിന്റെ വേർപാടുണ്ടായി. ‘വരാനിരിക്കുന്ന സംഭവങ്ങൾ അതിന്റെ നിഴൽ മുൻകൂട്ടി വീഴ്ത്തു’മെന്ന് അതേപ്പറ്റി പിൽക്കാലത്ത് എഴുതി.

വലിയ ഒരു ചുമൽ നഷ്ടമായതു പോലെ. ഊട്ടിയിലേക്കു പോയി നാരായണ ഗുരുകുലം സജീവമാക്കാനുറച്ചു. ഗുരുവരുളിന്റെ വെളിച്ചം ലോകത്തിനു പകരാനായി ഗുരുവിന്റെ അനുമതിയോടെ നേരത്തേ രൂപം നൽകിയതായിരുന്നു ഗുരുകുലം. പിൽക്കാലത്ത് ഒട്ടേറെ ശാഖകളുണ്ടായി.

1951 ൽ ഗുരുകുല കൺവൻഷനുകൾക്കു തുടക്കമിട്ടു. ‘ഏകത്വബോധത്തിലൂടെ ലോകസമാധാനം’ എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലും ഏഴിമലയിലും സർവമത സമ്മേളനം നടത്തി. ഗുരു ദർശനങ്ങളുടെ ശാസ്ത്രീയത ആധുനിക കാലത്തോട് എങ്ങനെ സമരസപ്പെടുന്നുവെന്നതിന്റെ വെളിപ്പെടുത്തലായിരുന്നു നടരാജഗുരുവിന്റെ പ്രഭാഷണങ്ങളും കൃതികളും.

‘ദ് വേൾഡ് ഓഫ് ഗുരു’ എന്ന കൃതി ഏറെ ശ്രദ്ധ നേടി. ശ്രീനാരായണഗുരുവിന്റെ ബ്രഹ്മദർശനങ്ങൾ ആധുനിക ശാസ്ത്രം എങ്ങനെ ശരിവയ്ക്കുന്നുവെന്നു നടരാജഗുരു തെളിയിച്ചു.

ശാസ്ത്രീയവും ദാർശനികവുമായ ഏതു വാദത്തിനപ്പുറവും ആത്മാർപ്പണത്തോടെയുള്ള ഗുരുസേവ– അതായിരുന്നു ആ ജീവിതത്തിന്റെ കാതൽ. 

English Summary: Commemoration of Nataraja Guru