വന്യജീവി ആക്രമണം: ഹോട്സ്പോട്ടുകളിൽ പ്രത്യേക സംഘം രൂപീകരിച്ചു
തിരുവനന്തപുരം∙വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ(ഹോട്സ്പോട്ടുകളിൽ) പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. നോർത്തേൺ സർക്കിളിനു കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർകോട് ഡിവിഷനിലെ പാണ്ടി എന്നിവിടങ്ങളിലാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ

തിരുവനന്തപുരം∙വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ(ഹോട്സ്പോട്ടുകളിൽ) പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. നോർത്തേൺ സർക്കിളിനു കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർകോട് ഡിവിഷനിലെ പാണ്ടി എന്നിവിടങ്ങളിലാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫിസർമാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫിസർമാരാണ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചത്.
5 വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
∙ ടീം ലീഡർ ഡിഎഫ്ഒ
ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങൾ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപപ്രദേശത്തെ എല്ലാ മേഖലകളിലും പ്രത്യേക സംഘം പ്രവർത്തിക്കും. സ്‌പെഷൽ ടീമിൽ ഡിഎഫ്ഒ ടീം ലീഡർ ആയിരിക്കും. വൈൽഡ് ലൈഫ് വാർഡൻ, അസി. വൈൽഡ് ലൈഫ് വാർഡൻ, റേഞ്ച് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, വാച്ചർമാർ എന്നിവർ അംഗങ്ങളാണ്. വന്യജീവി ആക്രമണം നേരിടുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മറ്റു വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് കൂടുതൽ അംഗങ്ങളുള്ള ടീം രൂപീകരിച്ചത്.
English Summary : Wild animal attack hotspots