കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക് നൽകിയ ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതു കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷ് എന്നു രേഖകൾ. എന്നാൽ മകൻ സാക്ഷിയായതിനെക്കുറിച്ച് അറിയില്ലെന്നു വേണുഗോപാൽ പ്രതികരിച്ചു. ബയോമൈനിങ് നടത്താൻ 55 കോടി രൂപയ്ക്കാണു കൊച്ചി കോർപറേഷൻ ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക് നൽകിയ ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതു കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷ് എന്നു രേഖകൾ. എന്നാൽ മകൻ സാക്ഷിയായതിനെക്കുറിച്ച് അറിയില്ലെന്നു വേണുഗോപാൽ പ്രതികരിച്ചു.

ബയോമൈനിങ് നടത്താൻ 55 കോടി രൂപയ്ക്കാണു കൊച്ചി കോർപറേഷൻ ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നത്. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റേതാണ് ഈ കമ്പനി. സോണ്ട ഇൻഫ്രാടെക് 22.5 കോടി രൂപയ്ക്ക് ആരഷ് മീനാക്ഷി എൻവയോ കെയർ എന്ന കമ്പനിക്ക് ഉപകരാർ നൽകി. കരാറിൽ ഭുവനേശ്വറിലെ വിലാസമാണെങ്കിലും ഈ കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളത് എറണാകുളത്താണ്.

ADVERTISEMENT

ഇരു കമ്പനികളും തമ്മിലുള്ള കരാറിൽ സാക്ഷിയുടെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നതു വേണുഗോപാലിന്റെ മകൻ വിഘ്നേഷ് ആണെന്നതിന്റെ രേഖകൾ പുറത്തു വന്നു. നേരത്തേ ബയോമൈനിങ് നടത്താൻ ഉപകരാറെടുത്തതു കോൺഗ്രസ് നേതാവിന്റെ മകനാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തന്റെ മകന് ഉപകരാറുകൾ ഇല്ലെന്നു വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

കമ്പനിയുമായി ബന്ധപ്പെട്ട രേഖകളിൽ മകൻ സാക്ഷിയായി ഒപ്പുവച്ചിട്ടുണ്ടോയെന്നു തനിക്കറിയില്ലെന്ന് എൻ. വേണുഗോപാൽ പറഞ്ഞു. സാക്ഷിയായി ഒപ്പിടുന്നത് തെറ്റാണെന്നു കരുതുന്നില്ല. മകന് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ഉപകരാറെടുത്ത എൻ. വെങ്കിടുമായി കുടുംബസൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary : Congress leaders son as witness in Brahmapuram agreement