ബ്രഹ്മപുരം: രേഖകൾ വിജിലൻസ് പിടിച്ചെടുത്തു
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് പ്രത്യേക സംഘം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു പരിശോധന തുടങ്ങി. ബയോമൈനിങ്ങിന് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്, ഉപകരാറെടുത്ത ആരഷ് മീനാക്ഷി എൻവയോ കെയർ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പുകാരായ സ്റ്റാർ കൺസ്ട്രക്‌ഷന്റെ പ്രവർത്തനങ്ങളും അന്വേഷണ പരിധിയിലുണ്ട്. കരാർ നടപടികൾ മുതൽ ക്രമക്കേടു കണ്ടെത്തിയ മുഴുവൻ കമ്പനികളുടെ പ്രതിനിധികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്‌പി: പി.ബിജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.
തുടർനടപടി ഇന്നു മന്ത്രിസഭയിൽ
തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ സർക്കാരിനു നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടി ഇന്നു ചേരുന്ന മന്ത്രിസഭ ചർച്ച ചെയ്‌തേക്കും. ഒരാഴ്ചയിലേറെ നീണ്ടുനിന്ന വിഷപ്പുക തദ്ദേശവാസികളെ മാത്രമല്ല, എറണാകുളം ജില്ലയിലുള്ളവരെ മുഴുവൻ ബാധിച്ചിരുന്നു. എന്നാൽ ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തു വീണ്ടും തീപിടിച്ചതു കൂടുതൽ ആശങ്ക ഉയർത്തി. ഈ സാഹചര്യത്തിൽ ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്യാനാണു സാധ്യത. kerala
സംസ്ഥാനത്ത് ഏപ്രിൽ ആദ്യം നിലവിൽ വരുന്ന മദ്യനയവും ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നിട്ടില്ല. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് ഉയർത്താൻ തീരുമാനിച്ചെങ്കിലും എത്രത്തോളം വർധന വരുത്തുമെന്ന കാര്യത്തിലും വ്യക്തത ഇല്ല. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഉത്തരവ് ഇറക്കാനാണു തദ്ദേശ വകുപ്പിന്റെ നീക്കമെന്നും അറിയുന്നു.
English Summary : Vigilance seized Brahmapuram plant records