തിരുവനന്തപുരം ∙ സംസ്ഥാനത്തു 300 ചതുരശ്ര മീറ്റർ (3230 ചതുരശ്ര അടി) വരെയുള്ള വീട് ഉൾപ്പെടെയുള്ള ലോ റിസ്ക്‌ കെട്ടിടങ്ങൾക്ക്‌ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതു നഗരസഭകളിൽ നടപ്പിലാക്കി തുടങ്ങി. ആദ്യദിനമായ ഏപ്രിൽ ഒന്നിന് വന്ന 11 അപേക്ഷകളിലും ചുരുങ്ങിയ സമയം കൊണ്ട് കംപ്യൂട്ടർ സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു 300 ചതുരശ്ര മീറ്റർ (3230 ചതുരശ്ര അടി) വരെയുള്ള വീട് ഉൾപ്പെടെയുള്ള ലോ റിസ്ക്‌ കെട്ടിടങ്ങൾക്ക്‌ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതു നഗരസഭകളിൽ നടപ്പിലാക്കി തുടങ്ങി. ആദ്യദിനമായ ഏപ്രിൽ ഒന്നിന് വന്ന 11 അപേക്ഷകളിലും ചുരുങ്ങിയ സമയം കൊണ്ട് കംപ്യൂട്ടർ സംവിധാനം തന്നെ പരിശോധിച്ച്‌, പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറയുന്നു. പെർമിറ്റ്‌ ഫീസ്‌ അടച്ച വ്യക്തികൾക്കു ശനിയാഴ്ച തന്നെ സിസ്റ്റം ജനറേറ്റഡ്‌ പെർമിറ്റ്‌ ഓൺലൈനിൽ ലഭിച്ചു. മറ്റുള്ളവർക്കു ഫീസ്‌ അടച്ചാലുടൻ‌ ലഭ്യമാകും. തിരുവനന്തപുരം 8, കണ്ണൂർ 2, കളമശേരി ഒന്ന് എന്നിങ്ങനെയാണ്‌ ആദ്യ ദിനത്തിലെ അപേക്ഷകൾ. അവധിദിനമായ ഞായറാഴ്ച ഓൺലൈനിൽ രണ്ട്‌ അപേക്ഷകൾ എത്തിയതും പാസായി. ഇവ തിരുവനന്തപുരത്തും തൃശൂരിലുമാണ്‌. 

സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി. കെട്ടിട ഉടമസ്ഥരുടെയും പ്ലാൻ തയാറാക്കി നിർമാണ മേൽനോട്ടം വഹിക്കുന്ന ലൈസൻസി/ എംപാനൽഡ് എൻജീനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്‌. തുടർന്നു ഫീസ്‌ അടയ്ക്കാൻ നിർദേശം ലഭിക്കും. ഫീസ്‌ അടച്ചാൽ, അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കുകയും നിർമാണം തുടങ്ങുകയും ചെയ്യാം. തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല നിർമാണമെന്നും ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലമാണു നൽകേണ്ടത്. 

ADVERTISEMENT

അടുത്ത ഘട്ടമായി പഞ്ചായത്തുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഈ മാസം മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള  ചെറുകിട  കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌.

ADVERTISEMENT

English Summary: New building permit system started