സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് പിഎംജി ജംക്‌ഷനിലെ ദൂർസഞ്ചാർ ഭവനിൽ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട്‌ 6 വരെയാണു സെന്ററിന്റെ പ്രവർത്തനം. ഫോൺ: 0471 2990710.ആധാർ പുതുക്കൽ സൗജന്യംആധാർ കാർഡിൽ ഇപ്പോൾ വിവരങ്ങൾ പുതുക്കാനും വിരലടയാളം അടക്കമുള്ള ബയോമെട്രിക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് പിഎംജി ജംക്‌ഷനിലെ ദൂർസഞ്ചാർ ഭവനിൽ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട്‌ 6 വരെയാണു സെന്ററിന്റെ പ്രവർത്തനം. ഫോൺ: 0471 2990710. 

ADVERTISEMENT

ആധാർ പുതുക്കൽ സൗജന്യം 

ആധാർ കാർഡിൽ ഇപ്പോൾ വിവരങ്ങൾ പുതുക്കാനും വിരലടയാളം അടക്കമുള്ള ബയോമെട്രിക്‌ അപ്ഡേറ്റ്‌ ചെയ്യാനും അവസരം. കുട്ടികൾ അഞ്ചാം വയസ്സിലും 15–ാം വയസ്സിലും നിർബന്ധമായും ബയോമെട്രിക്‌ അപ്‌ഡേറ്റ്‌ ചെയ്യണം. ഈ അപ്‌ഡേഷനുകൾ സൗജന്യമായി ചെയ്യാനാകും. നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യാനാകും. പല ആശുപത്രികളിലും ഇതിനു സൗകര്യമൊരുക്കിയിട്ടുണ്ട്‌. കിടപ്പു രോഗികൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ എൻറോൾമെന്റ് നടത്തുന്നുണ്ട്. 

10 വർഷം മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ അഡ്രസ് പ്രൂഫും തിരിച്ചറിയൽ രേഖകളും മറ്റും ഓൺലൈനിൽ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. സംസ്ഥാന ഐടി മിഷനാണ് സംസ്ഥാനത്ത്‌ ആധാർ നടപ്പാക്കുന്ന അംഗീകൃത ഏജൻസി. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായും അപ്‌ഡേഷനുകൾ വരുത്താനാകും. 

വെബ്‌സൈറ്റ്‌: uidai.gov.in. ബിഎസ്എൻഎൽ, ബാങ്കുകൾ, പോസ്റ്റ് ഓഫിസ്, ബാങ്ക് മുതലായ സ്ഥാപനങ്ങൾ നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലും ആധാർ എൻറോൾമെന്റും ആധാർ പുതുക്കലും നടത്താം. 

ADVERTISEMENT

വനിതാ ഗവേഷക ഗ്രാന്റ് 

വനിതാ ശാസ്ത്രജ്ഞർക്ക് ഗവേഷണ ഗ്രാന്റ് നൽകുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പോർട്ടൽ നിലവിൽ വന്നു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: es.csirhrdg.res.in/csir-aspire/ 

ADVERTISEMENT

ഹജ്: താൽപര്യപത്രം ക്ഷണിച്ചു 

ഹജ് തീർഥാടകരുടെ ക്ഷേമത്തിനു സൗദിയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നവരും കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ/ ഡപ്യൂട്ടി സെക്രട്ടറി തലത്തിലുള്ളവരുമായ 25 – 50 പ്രായത്തിലുള്ള മുസ്‌ലിം സമുദായാംഗങ്ങളായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സമ്മതപത്രവും ബയോഡേറ്റയും വകുപ്പു മേധാവിയുടെ ശുപാർശയും സഹിതം ഇന്ന് അപേക്ഷിക്കണം. വിലാസം: പൊതുഭരണ വകുപ്പ് (എസ്എസ്), മെയിൻ ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, ഇമെയിൽ: gadss@kerala.gov.in. 

യുഎഇയിൽ ഹൗസ് കീപ്പിങ് ജോലി 

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് ജോലിക്ക് എസ്എസ്എൽസി പാസായ, 35 വയസ്സിനു താഴെയുള്ള, വനിതകൾക്ക് അപേക്ഷിക്കാം. ശമ്പളം 1000 ദിർഹം. 

ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10 നു മുൻപ് അയയ്ക്കണം. 

ഇമെയിൽ: jobs@odepc.in. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ : 0471 2329440/41/42, 77364 96574. 

നെല്ലുസംഭരണം: നിർദേശം അറിയിക്കാം 

നെല്ലുസംഭരണത്തിലെ പ്രശ്നങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും കർഷകർക്കും മില്ലുകാർക്കും ജനങ്ങൾക്കും കൃഷി വകുപ്പിനെ അറിയിക്കാം. 

കൃഷി (ഡബ്ല്യുടിഒ സെൽ) വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ,  ecrpaddyproc2023@gmail.com എന്ന മെയിലിലോ അയയ്ക്കാം. അവസാന തീയതി ഈ മാസം 17. ഫോൺ: 0471 2517169. 

English Summary: Office for Aadhaar related grievence in Trivandrum