ADVERTISEMENT

കൊച്ചി ∙ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകി. ജലം, വായു മലിനീകരണം തടയൽ നിയമങ്ങൾ പ്രകാരമാണു നടപടി സ്വീകരിക്കേണ്ടത്. പിഴ ചുമത്തുമെന്നു വ്യക്തമാക്കി തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകാൻ കോടതി നിർദേശിച്ചു.

പെരിയാറിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ജല സാംപിളുകൾ ശേഖരിച്ചെങ്കിലും ഇവയൊന്നും കുടിക്കാൻ യോഗ്യമല്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ശുദ്ധീകരിച്ചതിനു ശേഷം മാത്രമേ ഇവ ഉപയോഗിക്കാനാവൂയെന്നും അധികൃതർ അറിയിച്ചു. മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണു കോടതി നിർദേശം നൽകിയിരിക്കുന്നത്. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ നിർദേശം നൽകിയത്. 

English Summary : Kerala High Court directs for action against environment law violation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com