‘അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം; മരിക്കും വരെ ഞാൻ കോൺഗ്രസ്’ - വികാരനിർഭരനായി ആന്റണി
തിരുവനന്തപുരം ∙ ‘രാഷ്ട്രീയജീവിതത്തിൽ മാത്രമല്ല, ജീവിതത്തിലും അവസാന നാളുകളിലൂടെയാണു ഞാൻ കടന്നുപോകുന്നത്. വയസ്സ് 82 ആയി. എത്രനാൾ ജീവിക്കും എന്നറിയില്ല. ദീർഘായുസ്സിൽ താൽപര്യവുമില്ല. എത്രനാൾ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായിട്ടായിരിക്കും.

തിരുവനന്തപുരം ∙ ‘രാഷ്ട്രീയജീവിതത്തിൽ മാത്രമല്ല, ജീവിതത്തിലും അവസാന നാളുകളിലൂടെയാണു ഞാൻ കടന്നുപോകുന്നത്. വയസ്സ് 82 ആയി. എത്രനാൾ ജീവിക്കും എന്നറിയില്ല. ദീർഘായുസ്സിൽ താൽപര്യവുമില്ല. എത്രനാൾ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായിട്ടായിരിക്കും. ബിജെപിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി’’– എ.കെ.ആന്റണിയുടെ വികാരനിർഭരമായ പ്രതികരണം ഇങ്ങനെയായിരുന്നു. അവസാനശ്വാസം വരെ ബിജെപിയുടെയും ആർ എസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുമെന്നും ആന്റണി പറഞ്ഞു.
അനിലിനെക്കുറിച്ച് തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമെന്നു പറഞ്ഞാണു കെപിസിസി ആസ്ഥാനത്തു മാധ്യമപ്രവർത്തകർക്കു മുൻപിൽ ആന്റണി സംസാരം അവസാനിപ്പിച്ചത്.
English Summary: AK Antony on son Anil K Antony joins BJP- Press Meet Updates