കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിന്റെ ഭാഗമായി നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ പെരിന്തൽമണ്ണ സ്വദേശി കെ.ടി.റമീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കു ദുബായിൽ നിന്ന് അയയ്ക്കുന്ന നയതന്ത്ര പാഴ്സലിൽ സ്വർണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിന്റെ ഭാഗമായി നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ പെരിന്തൽമണ്ണ സ്വദേശി കെ.ടി.റമീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കു ദുബായിൽ നിന്ന് അയയ്ക്കുന്ന നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്താനുള്ള നീക്കം തുടങ്ങിയതു റമീസായിരുന്നു. കേസിൽ രണ്ടാംഘട്ട അറസ്റ്റുകൾക്കാണ് ഇഡി തുടക്കമിട്ടത്.

റമീസിനൊപ്പം നേരത്തെ സ്വർണം കടത്തിയിട്ടുള്ള സന്ദീപ്നായർ വഴിയാണു കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷിനെയും പി.എസ്.സരിത്തിനെയും സ്വാധീനിച്ചു സ്വർണം കടത്തിയത്. റമീസിനു വേണ്ടി നയതന്ത്ര പാഴ്സൽ വഴി പലതവണ സ്വർണം കടത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ആദ്യം കസ്റ്റംസും തുടർന്നു ദേശീയ അന്വേഷണ ഏജൻസിയും റമീസിനെ അറസ്റ്റ് ചെയ്തു മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഇഡി ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ഇഡി അറസ്റ്റ് ചെയ്തത്.

ADVERTISEMENT

റമീസിനെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അടുത്ത ആഴ്ചയോടെ ഇഡി കൂടുതൽ അറസ്റ്റിലേക്കു നീങ്ങും. സ്വർണക്കടത്തിന്റെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നതായുള്ള വെളിപ്പെടുത്തലുകളെ തുടർന്നാണു കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദുബായ് കേന്ദ്രീകരിച്ചു കേരളം വഴി സ്വർണം കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയാണു കെ.ടി.റമീസ് എന്നാണു കേന്ദ്ര ഏജൻസികളുടെ നിഗമനം.

English Summary: Diplomatic Baggage Gold Smuggling: Mastermind Rameez Arrested