വൈക്കം സത്യഗ്രഹം ഹിന്ദു സമര മുന്നേറ്റം: ജെ. നന്ദകുമാർ
തൃശൂർ ∙ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത സമര ഭടന്മാർ ചൊല്ലിയ പ്രതിജ്ഞ എന്തെന്നു ചൊല്ലിക്കേൾപ്പിക്കാൻ സത്യഗ്രഹ ശതാബ്ദി ആഘോഷിക്കുന്ന കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തയാറുണ്ടോ എന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് സംയോജകൻ ജെ.നന്ദകുമാർ ചോദിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം

തൃശൂർ ∙ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത സമര ഭടന്മാർ ചൊല്ലിയ പ്രതിജ്ഞ എന്തെന്നു ചൊല്ലിക്കേൾപ്പിക്കാൻ സത്യഗ്രഹ ശതാബ്ദി ആഘോഷിക്കുന്ന കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തയാറുണ്ടോ എന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് സംയോജകൻ ജെ.നന്ദകുമാർ ചോദിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ആയതുകൊണ്ട് ഒന്നിച്ചതാണ് ആ സമരഭടന്മാർ. സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുന്ന അഹിന്ദുക്കളെ മടക്കി അയയ്ക്കുകയാണ് അന്ന് ഗാന്ധി ചെയ്തത്. എന്നാൽ, ഇന്ന് അക്കാര്യം മറച്ചുവച്ചാണ് ശതാബ്ദി ആഘോഷിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ചില്ലെങ്കിൽ ഒരു വൻശക്തിയായി ഹിന്ദുസമൂഹം തിരിച്ചടിക്കുമെന്ന് കേരള സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ അതിന്റെ മൂല്യങ്ങൾ അട്ടിമറിച്ച് മതാടിസ്ഥാന സംവരണം നൽകിയതിനെപ്പറ്റി മിണ്ടുന്നില്ലെന്നും നന്ദകുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, കെ.പി.ഹരിദാസ്, പ്രസാദ് കാക്കശേരി എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ നടന്ന പ്രകടനത്തിൽ ആയിരങ്ങൾ അണി നിരന്നു.
English Summary : Hindu Aikya vedi public meeting