എംപിയല്ലാതെ രാഹുൽ ഗാന്ധി എത്തി; ആവേശക്കടലിലേക്ക്
കൽപറ്റ ∙ പതിനായിരക്കണക്കിനു പ്രവർത്തകരുടെ ആവേശക്കടലിലേക്കു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറന്നിറങ്ങി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയ നേതാവിനു പിന്തുണയേകാൻ ജനക്കൂട്ടം ആർത്തിരമ്പിയെത്തി. റോഡിൽ ഇരുവശങ്ങളിലുമായി പതിനായിരക്കണക്കിനാളുകളാണ് രാഹുലിനെയും പ്രിയങ്കയെയും കാത്തുനിന്നത്.

കനത്ത ചൂടിനെ വകവയ്ക്കാത്ത കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 3.52ന് രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററിൽ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി. ‘ഞങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം’, ‘എന്റെ വീട് രാഹുൽജിക്ക്’ എന്നിങ്ങനെ പോസ്റ്ററുകളുമായാണു പലരും എത്തിയത്. വൈകിട്ട് 3.58നു സ്കൂൾ ഗ്രൗണ്ടിൽ നിന്നു റോഡ് ഷോ ആരംഭിച്ചു. തുറന്ന വാഹനത്തിലായിരുന്നു രാഹുലും പ്രിയങ്കയും. റോഡ് ഷോ 4.25ന് സമ്മേളന വേദിയിലെത്തി. എംപി പദവി കേന്ദ്രസർക്കാർ എടുത്തു മാറ്റിയാലും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.മുരളീധരൻ എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ രാഹുലിന് ഒപ്പമുണ്ടായിരുന്നു.
English Summary: Hearty welcome to Rahul Gandhi at Wayanad