ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് നടത്തുമ്പോഴാണു കേരളം വിട്ടുനിൽക്കുന്നത്. പ്രവേശന പരീക്ഷ നടത്തിയാൽ പൂർണമായും മെറിറ്റും സംവരണവും ഉറപ്പാക്കാമായിരുന്നു.

സംസ്ഥാനത്ത് 130 നഴ്സിങ് കോളജുകൾ ഉള്ളതിൽ 7 എണ്ണമാണു സർക്കാർ മേഖലയിലുള്ളത്. സർക്കാർ സ്ഥാപനമായ സിമെറ്റി (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി)നു കീഴിൽ സ്വാശ്രയ രീതിയിൽ പ്രവർത്തിക്കുന്ന 7 കോളജുകളുണ്ട്. സ്വകാര്യ സ്വാശ്രയ കോളജുകളുടെ അസോസിയേഷനിൽ 52 സ്ഥാപനങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ അസോസിയേഷനിൽ 32 കോളജുകളും ഉണ്ട്. ശേഷിക്കുന്നവ ഒരു സംഘടനയിലും ഭാഗമായിട്ടില്ല.

നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണു സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കു  പ്രവേശനം നടത്തുന്നത്. ശേഷിക്കുന്ന 50% സീറ്റിൽ മാനേജ്മെന്റുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തും. സർക്കാർ സമിതിയാണ് ഫീസ് നിർണയിക്കുന്നത്. സംസ്ഥാനത്ത് മൊത്തം ഏഴായിരത്തിലധികം സീറ്റുകളാണ് ബിഎസ്‍സി നഴ്സിങ്ങിന് ഉള്ളത്.

Content Highlight: BSC Nursing Entrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com