‘യുഡിഎഫ് അഴിമതി നടത്തിയെങ്കിൽ അന്വേഷിക്കാൻ ധൈര്യമുണ്ടോ?’: മന്ത്രി രാജീവിനെതിരെ തിരുവഞ്ചൂർ
കോട്ടയം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമറ വാങ്ങിയതിൽ അഴിമതിയുണ്ടെന്നു സംശയമുണ്ടെങ്കിൽ അന്വേഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവ് നടത്തിയ പത്രസമ്മേളനത്തിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.

കോട്ടയം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമറ വാങ്ങിയതിൽ അഴിമതിയുണ്ടെന്നു സംശയമുണ്ടെങ്കിൽ അന്വേഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവ് നടത്തിയ പത്രസമ്മേളനത്തിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ റോഡിലെ അമിതവേഗം കണ്ടെത്താൻ 100 ക്യാമറകൾ 40 കോടി രൂപയ്ക്കു വാങ്ങിയെന്നായിരുന്നു രാജീവിന്റെ ആരോപണം.
ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ ക്യാമറ വാങ്ങിയതിലെ ക്രമക്കേടിനെപ്പറ്റി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ ബെഹ്റയ്ക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനെപ്പറ്റി ജസ്റ്റിസ് രാമചന്ദ്രൻ നായർ, ജേക്കബ് പുന്നൂസ് തുടങ്ങിയവരടങ്ങിയ സമിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പർച്ചേസ് ഓർഡറിൽ വില കൂട്ടിവയ്ക്കാൻ ബെഹ്റ നിർദേശിച്ചുവെന്നാണു സിഎജി റിപ്പോർട്ടിലെ പരാമർശം. ഇപ്പോഴത്തെ ക്യാമറ വിവാദത്തിലും അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി ക്യാമറ വാങ്ങിയതിൽ അഴിമതിയില്ലെന്നു ന്യായീകരിക്കുകയാണു മന്ത്രി രാജീവ് ചെയ്തതെന്നും തിരുവഞ്ചൂർ പറഞ്ഞു. പിന്നെങ്ങനെ അന്വേഷണ ഉദ്യോഗസ്ഥൻ സത്യം കണ്ടെത്തും. മുകൾത്തട്ടിലെ അഴിമതി കീഴുദ്യോഗസ്ഥൻ അന്വേഷിക്കണമെന്നു പറയുന്നതിലെ യുക്തി എന്താണെന്നും തിരുവഞ്ചൂർ ചോദിച്ചു.
ക്യാമറ അഴിമതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമാണു വേണ്ടത്. കള്ളം കയ്യോടെ പിടിച്ചപ്പോൾ പഴയ ഫയലുകൾ പരതി അഴിമതിയുണ്ടായിട്ടുണ്ടെന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Thiruvanchoor Radhakrishnan response to allegation by minister P. Rajeev