ഇവർ വിജയശിൽപികൾ; ആനയോളം അഭിവാദ്യം
രാജകുമാരി ∙ സങ്കീർണമായ അരിക്കൊമ്പൻ ദൗത്യം വിജയിപ്പിച്ചതിന് ഹൈക്കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ദൗത്യ സംഘം ഇതാ. ദൗത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രധാന അംഗങ്ങളുടെ പേരുകൾ ചുവടെ. മാനേജ്മെന്റ് ടീം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ്.അരുൺ, മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ്, മൂന്നാർ എസിഎഫ് മൂന്നാർ ഷാൻട്രി ടോം, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, മറയൂർ ഡിഎഫ്ഒ എം.ജി.വിനോദ്കുമാർ.

രാജകുമാരി ∙ സങ്കീർണമായ അരിക്കൊമ്പൻ ദൗത്യം വിജയിപ്പിച്ചതിന് ഹൈക്കോടതിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ദൗത്യ സംഘം ഇതാ. ദൗത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രധാന അംഗങ്ങളുടെ പേരുകൾ ചുവടെ.
മാനേജ്മെന്റ് ടീം
ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ്.അരുൺ, മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ്, മൂന്നാർ എസിഎഫ് മൂന്നാർ ഷാൻട്രി ടോം, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, മറയൂർ ഡിഎഫ്ഒ എം.ജി.വിനോദ്കുമാർ.
ഓപ്പറേഷനൽ കൺട്രോൾ
ദേവികുളം ആർഎഫ്ഒ പി.വി.വെജി, ആർഎഫ്ഒമാരായ ബി.അരുൺ മഹാരാജ (മൂന്നാർ), ജോജി ജെയിംസ് (അടിമാലി), എൻ.രൂപേഷ് (വയനാട് എലിഫന്റ് സ്ക്വാഡ്).
കെമിക്കൽ ഇമ്മൊബിലൈസേഷൻ ടീം-1
ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ, മൂന്നാർ എഎഫ്‌വിഒ ഡോ.നിഷ റേയ്ച്ചൽ, കൽപറ്റ ഫ്ലയിങ് സ്ക്വാഡ് ബിഎഫ്ഒ എ.ആർ.സിനു, ബത്തേരി എഫ്‌വിഒമാരായ എം.ജിഷ്ണു, ലിനോ കെ.ജേക്കബ്, വാച്ചർമാരായ എം.കാളിമുത്തു, ബാബു.
ടീം-2
എഎഫ്‌വിഒമാരായ ഡോ.അജേഷ് മോഹൻദാസ് (വയനാട്), ഡോ.അനുരാജ് (തേക്കടി), ഡോ.അനുമോദ് (കോട്ടയം), ടി.കെ.ഫർഷാദ് (സുൽത്താൻ ബത്തേരി), വാച്ചർമാരായ എസ്.കാളി, രജനി.
ടീം-3
എഎഫ്‌വിഒമാരായ ഡോ.ശ്യാം ചന്ദ്രൻ (കോന്നി), ഡോ.ബി.ജെ.സിബി (പുനലൂർ), മാനന്തവാടി എസ്എഫ്ഒ ഇ.സി.രാജു, കൺസർവേഷൻ ബയോളജിസ്റ്റ് അഖിൽ സൂര്യദാസ്, വാച്ചർമാരായ വിജയകുമാർ, കുമാർ.
ട്രാക്കിങ് ടീം
വയനാട് എലിഫന്റ് സ്ക്വാഡ് എസ്എഫ്ഒ ടി.എൻ.ദിവാകരൻ, ബിഎഫ്ഒ ഇ.എം.ദിനേഷ്, മൂന്നാർ ഡിവൈആർഎഫ്ഒ ആർ.ജയേന്ദ്രൻ, വാച്ചർമാരായ രഘു, മണികണ്ഠൻ, വിജയകുമാർ, കാളിമുത്തു, ജയറാം, എം.ഗോപാലൻ, എം.വി.ചന്ദ്രൻ, ആരോമൽ,
കുങ്കി ടീം
വയനാട് എലിഫന്റ് സ്ക്വാഡ് എസ്എഫ്ഒ കെ.വി.മനോജ്, ബിഎഫ്ഒ അരുൺജിത്ത് അഭിഷേക്, ബിഎഫ്ഒ എം.രമേഷ്, വാച്ചർ ബാബു, പാപ്പാന്മാരായ രതീഷ് കുമാർ, രഘു, അഭയകൃഷ്ണ, രഞ്ജിത്ത്, വൈശാഖ്, വിഷ്ണു പ്രഭ, മണികണ്ഠൻ, കുമാർ, ബൊമ്മൻ, അരുൺകുമാർ.
കോടതിയുടെ അഭിനന്ദനം
കൊച്ചി ∙ അരിക്കൊമ്പനെ വിജയകരമായി പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്കു മാറ്റിയ ദൗത്യസംഘത്തിനു ഹൈക്കോടതിയുടെ അനുമോദനം. ആനയോടു കാട്ടിയ സഹാനുഭൂതിയും കരുതലും സംഘാംഗങ്ങളുടെ മനുഷ്യത്വത്തെയാണ് എടുത്തു കാണിക്കുന്നതെന്ന് ഓപ്പറേഷൻ അരിക്കൊമ്പൻ സംഘത്തിനുള്ള അഭിനന്ദനക്കത്തിൽ ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ പറയുന്നു.
കത്തിൽ നിന്ന്: ‘സ്വന്തം സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നുമാറി ആജീവനാന്തം തടവിലാക്കപ്പെടുന്ന സ്ഥിതിയിൽ നിന്നു കാട്ടാനയെ രക്ഷിച്ചതിലൂടെ നാടിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരമേൽപ്പിച്ചിരിക്കുന്ന വനം, വന്യജീവി വകുപ്പിലെ അംഗങ്ങൾ എന്ന നിലയിൽ സംസ്ഥാനത്തിനും രാജ്യത്തിനും നിങ്ങൾ അഭിമാനമുണ്ടാക്കി. മറ്റു ജീവികളുടെയും സസ്യങ്ങളുടെയും താൽപര്യങ്ങൾ സഹാനുഭൂതിയോടെ പരിഗണിച്ചു വൈവിധ്യമാർന്ന ആവാസ വ്യവസ്ഥയിൽ മാനുഷിക നിയന്ത്രണം സാധ്യമാവുമെന്നു ലോകത്തിനു നിങ്ങൾ കാണിച്ചു കൊടുത്തു. ഈ വിഷയത്തിൽ നിങ്ങൾ കാണിച്ച ശ്രേഷ്ഠമാതൃക ഇനിയുള്ള വർഷങ്ങളിൽ വകുപ്പിലെ നിങ്ങളുടെ പിൻഗാമികളും പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു’.കുങ്കിയാനകൾ, പാപ്പാൻമാർ എന്നിവർ ഉൾപ്പെടെ സംഘത്തിലെ ഓരോ അംഗത്തിന്റെയും പേരുള്ള പട്ടിക ഉൾപ്പെടുത്തിയാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരുടെ കത്ത്.
English Summary : Kerala High Court congratulates Arikomban task force