കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിയുടെ ഗുണഭോക്താക്കളായ കമ്പനികൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നു. പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ പ്രസാഡിയോ, ട്രോയ്സ് ഇൻഫോടെക് എന്നിവ ഒരേ വർഷം ഒരേ സ്ഥലത്തനിന്നു പ്രവർത്തനം തുടങ്ങിയവയെന്നു വ്യക്തമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രോയ്സിന്റെ ഇപ്പോഴത്തെ വിലാസം തിരുവനന്തപുരം ടെക്നോ പാർക്കിലേതാണെങ്കിലും പ്രസാഡിയോ കമ്പനി തുടങ്ങിയ കോഴിക്കോട് പുതിയറയിൽ തന്നെയാണു ട്രോയ്സിന്റെയും തുടക്കം. കമ്പനി റജിസ്ട്രാർക്കു നൽകിയ രേഖകളിലാണു പുതിയറയിലെ ഒരു സ്ഥാപനത്തിലെ ഫോൺ നമ്പറും മെയിൽ ഐഡിയും ട്രോയ്സ് നൽകിയിരിക്കുന്നത്. ഓഡിറ്റ് അടക്കം നടത്തുന്നതും കോഴിക്കോട് കേന്ദ്രീകരിച്ചാണ്.  

ADVERTISEMENT

ഉപകരാറുകാരായും ഉപകരണ വിൽപനക്കാരായും ടെൻഡർ മത്സരാർഥികളായും ക്യാമറ പദ്ധതിയിൽ ഉൾപ്പെട്ടത് എസ്ആർഐടി, അശോക ബിൽഡ് കോൺ, പ്രസാഡിയോ, ട്രോയ്സ്, മീഡിയാട്രോണിക്സ്, അൽഹിന്ദ്, ലൈറ്റ് മാസ്റ്റേഴ്സ്, ഇ സെൻട്രിക് സൊലൂഷൻസ് എന്നീ കമ്പനികളാണ്. ഇതിൽ, 

∙ അൽഹിന്ദും ലൈറ്റ് മാസ്റ്റേഴ്സും തുടക്കത്തിൽ തന്നെ പിന്മാറി. 

∙ എസ്ആർഐടിയും ഒപ്പം ടെൻഡറിൽ പങ്കെടുത്ത അശോക ബിൽഡ് കോണും നേരത്തേ തന്നെ ബിസിനസ് പങ്കാളികൾ. 

∙ കെ ഫോൺ പദ്ധതിയിൽ എസ്ആർഐടിയുടെ ഉപകരാർ ലഭിച്ചത് അശോകയ്ക്ക്. ഈ ഉപകരാറിൽ ഒരു പങ്ക് അശോക നൽകിയതു പ്രസാഡിയോയ്ക്ക്. 

ADVERTISEMENT

∙ എസ്ആർഐടിക്കു ക്യാമറ കരാർ ലഭിക്കാൻ സാങ്കേതിക പിന്തുണ നൽകാമെന്നു കെൽട്രോണിനു കത്തു നൽകിയതു ട്രോയ്സ്, മീഡിയാട്രോണിക്സ് കമ്പനികൾ. 

∙ ഇരുവരുടെയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ച എസ്ആർഐടി 30 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയതു മീഡിയാട്രോണിക്സിൽ നിന്ന്. 

∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറുകൾ വാങ്ങിയതു ട്രോയ്സിൽ നിന്ന്. ഇതിനുള്ള പർച്ചേസ് ഓർഡർ ലഭിക്കുന്നതിനു മുൻപു തന്നെ കെൽട്രോണും എസ്ആർഐടിയും തമ്മിൽ വച്ച കരാറിൽ ട്രോയ്സ് എംഡി: ടി.ജിതേഷ് എസ്ആർഐടിക്കു വേണ്ടി സാക്ഷിയായി ഒപ്പിടുകയും ചെയ്തു. ഒരേസമയം എസ്ആർഐടിയുടെയും ട്രോയ്സിന്റെയും ഡയറക്ടറായാണു ജിതേഷ് പ്രവർത്തിച്ചത്. 

2018 ജനുവരിയിലാണു കോഴിക്കോട് പുതിയറയിൽ പ്രസാഡിയോ തുടങ്ങിയത്. അതേ വർഷം സെപ്റ്റംബറിൽ പുതിയറയിലെ വിലാസത്തിൽ ട്രോയ്സും തുടങ്ങി. തുടക്കം മുതൽ ഇരു കമ്പനികളും തമ്മിൽ ബിസിനസ് ഇടപാടുണ്ട്. ഈ ബന്ധമാണു ക്യാമറ പദ്ധതിയിൽ ഒരുമിപ്പിച്ചത്. 

ADVERTISEMENT

2020 ഒക്ടോബർ 23നാണു അൽഹിന്ദിന് എസ്ആർഐടി പ്രവൃത്തിക്കുള്ള സമ്മതപത്രം നൽകിയത്. തൊട്ടടുത്ത ദിവസം തന്നെ ട്രോയ്സ് എംഡി: ജിതേഷ് അൽഹിന്ദിനെ സമീപിച്ചു. 

ട്രോയ്സിന്റെ എഐ സോഫ്റ്റ്‍വെയറുകൾ തന്നെ വാങ്ങണമെന്നു പ്രസാഡിയോ ഡയറക്ടർ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ അൽഹിന്ദ് പദ്ധതിയിൽ നിന്നു പി‍ൻമാറി. പിന്നീടു വന്ന ലൈറ്റ് മാസ്റ്ററിലും ഇതേ സമ്മർദം പ്രസാഡിയോ ചെലുത്തി. ക്യാമറ പദ്ധതി തുടക്കം മുതൽ ഏകോപിപ്പിച്ചതു പ്രസാഡിയോ ആയിരുന്നെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ട്രോയ്സ് ഇവർക്കൊപ്പം തുടക്കം മുതലുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. 

ജിതേഷ് ഇപ്പോഴും രണ്ടിടത്തു ഡയറക്ടർ

എസ്ആർഐടി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞെന്നാണു ട്രോയ്സ് എംഡി ടി.ജിതേഷ് ഔദ്യോഗിക വിശദീകരണമിറക്കിയത്. എന്നാൽ, എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് ഇപ്പോഴും തുടരുന്നുവെന്ന് എസ്ആർഐടിയുടെ വെബ്സൈറ്റിൽ വ്യക്തമാണ്.

English Summary: Companies connected with road camera project have business relation