കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്
Mail This Article
പരപ്പനങ്ങാടി ∙ കുടുംബാംഗങ്ങൾ ഒരുമിച്ച് ആദ്യമായി നടത്തിയ ഉല്ലാസയാത്രയിൽ പുത്തൻകടപ്പുറം വളവിലെ കുന്നുമ്മൽ വീടിനു നഷ്ടമായത് 11 പേരെയാണ്. കഴിഞ്ഞ ദിവസം ആഹ്ലാദപൂർവം തൂവൽതീരത്തേക്കു പുറപ്പെട്ട ഉറ്റവരെ ചേതനയറ്റ നിലയിൽ തിരിച്ചെത്തിച്ചപ്പോൾ കുടുംബാംഗങ്ങളിൽ പലരും നിയന്ത്രണംവിട്ടു കരഞ്ഞു, ഒപ്പം നാടും.
11 പേരെയും ഒരുമിച്ചാണ് അരയൻകടപ്പുറം വലിയ ജുമാ മസ്ജിദിൽ കബറടക്കിയത്. കുടുംബത്തിലെ 4 പേരുടെ നില ഗുരുതരമായി തുടരുന്നു.
ഗൃഹനാഥ റുഖിയയുടെ മൂത്ത മകൻ സെയ്തലവിയുടെ ഭാര്യ സീനത്ത് (42), മക്കളായ ഹസ്ന (18), ഷംന (17), ഷഹല (12), ഫിദ ദിൽന (8), മറ്റൊരു മകൻ സിറാജിന്റെ ഭാര്യ റസീന (28), മക്കളായ സഹ്റ (8), ഫാത്തിമ റുഷ്ദ (7), ഫാത്തിമ നൈറ (8 മാസം), ഇവരുടെ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ കഴിയുന്ന ജാബിർ എന്നയാളുടെ ഭാര്യ ജൽസിയ (44), മകൻ ജരീർ (10) എന്നിവരാണു മരിച്ചത്.
റുഖിയയുടെ മകൾ വള്ളിക്കുന്ന് കുഞ്ഞാലകത്ത് നുസ്റത്ത് (37), മകൾ ആയിഷ മെഹറിൻ (ഒന്നര), ജാബിറിന്റെ മക്കളായ ജസ്റ (10), ജന്ന (8) എന്നിവർ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
English Summary : Kunnummel house lost 11 life in Tanur Boat Tragedy