ഇരിങ്ങാലക്കുട ∙ ഏറെ വർഷങ്ങൾക്കുശേഷം മന്ത്രി ആർ.ബിന്ദു ‘ദമയന്തിയായി’ വീണ്ടും അരങ്ങിലെത്തി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി 5 വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയ ബിന്ദു ‘നളചരിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ∙ ഏറെ വർഷങ്ങൾക്കുശേഷം മന്ത്രി ആർ.ബിന്ദു ‘ദമയന്തിയായി’ വീണ്ടും അരങ്ങിലെത്തി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി 5 വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയ ബിന്ദു ‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും അരങ്ങിലെത്തിച്ചത്. 13–ാം വയസ്സുമുതൽ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഒരിക്കൽക്കൂടി അരങ്ങിലെത്തിയത്. 

തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന നളചരിതം ഒന്നാം ദിവസം കഥകളിയിൽ ദമയന്തിയായി മന്ത്രി ആർ.ബിന്ദു വേഷമിടുന്നു.

കലാനിലയം രാഘവന്റെ മകൾ ജയശ്രീ ഗോപിയും സി.എം.ബീനയും ദമയന്തിയുടെ തോഴിമാരായി രംഗത്തെത്തി. ഒന്നരമണിക്കൂർ നീണ്ട കഥകളിയിൽ ജയന്തി ദേവരാജ് ‘ഹംസമായി’ എത്തിയതോടെ അരങ്ങ് സമ്പൂർണ സ്ത്രീപക്ഷമായി. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്​ഗ്രേ അടക്കമുള്ള പ്രമുഖർ കാണാനെത്തിയിരുന്നു. 

തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന നളചരിതം ഒന്നാം ദിവസം കഥകളിയിൽ ദമയന്തിയായി മന്ത്രി ആർ.ബിന്ദു വേഷമിടുന്നു.
ADVERTISEMENT

കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ എന്നിവർ സംഗീതത്തിലും കലാമണ്ഡലം ശ്രീരാജ് ചെണ്ടയിലും കലാനിലയം പ്രകാശൻ മദ്ദളത്തിലും നന്ദകുമാർ ഇരിങ്ങാലക്കുട ഇടയ്ക്കയിലും പശ്ചാത്തലമൊരുക്കി. സുരേഷ് തോട്ടര, കലാമണ്ഡലം വിഘ്നേഷ് എന്നിവർ മുഖത്തെഴുത്തും രംഗഭൂഷ ഇരിങ്ങാലക്കുട ചമയവും നിർവഹിച്ചു. ഉൗരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ് എന്നിവർ അണിയറയൊരുക്കി.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കഥകളിയിൽ (നളചരിതം ഒന്നാം ദിവസം) ദമയന്തിയായി മന്ത്രി ആർ.ബിന്ദു (നടുവിൽ) അരങ്ങിൽ. ജയശ്രീ ഗോപിയും സി.എം.ബീനയും തോഴിമാരായി സമീപം. ചിത്രം: ജീജോ ജോൺ ∙ മനോരമ

English Summary: Minister R. Bindu back to stage as Damayanthi