ADVERTISEMENT

തിരുവനന്തപുരം∙ താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട.ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായുള്ള ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണ വിഷയങ്ങൾ തയാറായി.

ഇത് ചീഫ് സെക്രട്ടറി വി.പി.ജോയ് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനു കൈമാറി. ഇതു കൂടി ഉൾപ്പെടുത്തി ആയിരിക്കും കമ്മിഷന്റെ നിയമന ഉത്തരവ് ഇറക്കുക. 

ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഇക്കാര്യത്തിൽ ഏതൊക്കെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചു, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതു തടയാനുള്ള നടപടികൾ, ഇത്തരം അപകടങ്ങൾ മുൻപ് ഉണ്ടായപ്പോൾ സമർപ്പിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പര്യാപ്തമാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിഷയങ്ങളിൽ ഉൾപ്പെടുന്നു.

അന്വേഷണ വിഷയങ്ങൾ തീരുമാനിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയെ ആണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്. 

കമ്മിഷനിൽ റിട്ട.ജസ്റ്റിസ് വി.കെ.മോഹനനു പുറമേ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുൻ ഡപ്യൂട്ടി ഡയറക്ടർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ചീഫ് എൻജിനീയർ എസ്.സുരേഷ് കുമാർ എന്നിവർ അംഗങ്ങളാണ്.

English Summary : Judicial commission investigation on Tanur Boat Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com