വിട്ടുപോയവരെ തിരികെ എത്തിക്കുന്നത് പാർട്ടി തീരുമാനപ്രകാരം: ഗോവിന്ദൻ
Mail This Article
ആലപ്പുഴ ∙ മുൻ എംഎൽഎയും ദലിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.കെ. ഷാജു കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. ഷാജുവിനെയും മുൻ ജെഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും സ്വീകരിക്കുന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
കെ.ആർ. ഗൗരിയമ്മയ്ക്കൊപ്പം സിപിഎം വിട്ട ഷാജു 2001ലും 2006ലും പന്തളം മണ്ഡലത്തിൽനിന്നുള്ള ജെഎസ്എസ് എംഎൽഎയായിരുന്നു. ഗൗരിയമ്മ യുഡി എഫ് വിട്ടപ്പോൾ ഒപ്പം പോകാതിരുന്ന ഷാജു പിന്നീട് കോൺഗ്രസിൽ ചേർന്നു. 2011ൽ മാവേലിക്കരയിൽ നിന്നും 2016ൽ അടൂരിൽ നിന്നും 2021ൽ വീണ്ടും മാവേലിക്കരയിൽനിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജെഎസ്എസിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ബി. ഗോപൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റായിരുന്ന എസ്. പ്രഹ്ലാദൻ, ജെഎസ്എസ് സംസ്ഥാന സെന്റർ അംഗമായ സി.എം. അനിൽകുമാർ, ജെഎസ്എസ് ജില്ലാ പ്രസിഡന്റായിരുന്ന നാലുകണ്ടത്തിൽ കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. പാർട്ടി വിട്ടവരെ തിരികെയെത്തിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമായാണു ജെഎസ്എസ് മുൻ പ്രവർത്തകരെ സ്വീകരിക്കുന്നതെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു.
English Summary: K.K. Shaju joins CPM