ന്യൂഡൽഹി ∙ മലയാളിയും സീനിയർ അഭിഭാഷകനുമായ കെ.വി.വിശ്വനാഥൻ, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ.മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയ്ക്കു മിന്നൽവേഗത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇരുവരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. പാലക്കാട് കൽപാത്തി സ്വദേശിയായ കെ.വി.വിശ്വനാഥൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മലയാളിയും സീനിയർ അഭിഭാഷകനുമായ കെ.വി.വിശ്വനാഥൻ, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ.മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയ്ക്കു മിന്നൽവേഗത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇരുവരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. പാലക്കാട് കൽപാത്തി സ്വദേശിയായ കെ.വി.വിശ്വനാഥൻ (57), സീനിയോറിറ്റി പരിഗണിക്കുമ്പോൾ 2030ൽ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.

നിയമമന്ത്രിയായി അർജുൻ റാം മേഘ്‌വാൾ ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് ജഡ്ജിമാരുടെ നിയമനത്തിനു രാഷ്ട്രപതി അംഗീകാരം നൽകിയത്. കിരൺ റിജിജു മന്ത്രിയായിരിക്കെ കൊളീജിയം ശുപാർശകളിൽ തീരുമാനം വൈകുന്നുവെന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ പരാതി.

ADVERTISEMENT

ഇന്നു 2 പേർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ അംഗബലം പൂർണമാകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ് അനുവദനീയ അംഗബലം. ജസ്റ്റിസ് കെ.എം.ജോസഫ് ജൂൺ 16നു വിരമിക്കുമ്പോഴും ജസ്റ്റിസ് വിശ്വനാഥന്റെ വരവോടെ സുപ്രീം കോടതിയിൽ മലയാളിപ്രാതിനിധ്യം രണ്ടായി തുടരും. ജസ്റ്റിസ് സി.ടി.രവികുമാറാണു മറ്റൊരാൾ.

English Summary: K.V. Viswanathan supreme court judge