കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ (46) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടെത്തിയ ഹോട്ടലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഹമ്മദ് മോനിയുടെ പിതാവും കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനുമായ മുഹമ്മദ് ഷഫീഖിനെ (46) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടെത്തിയ ഹോട്ടലും പരിസരവും എൻഐഎയുടെ നിരീക്ഷണത്തിലാണ്. 

അന്വേഷണ സംഘം മകൻ മോനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനാലാണു ഡൽഹി ഷഹീൻബാഗ് സ്വദേശിയായ ഷഫീഖും ഒപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ 16നാണ് ഇവർ കടവന്ത്ര കെപി വള്ളോൻ റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. ഷഹീൻ ബാഗിലെത്തിയ അന്വേഷണ സംഘം മുഹമ്മദ് മോനിയെ തിരക്കിയിരുന്നു.

ADVERTISEMENT

ഷഫീഖിന്റെ മരണത്തെപ്പറ്റി എൻഐഎ പ്രതികരിച്ചിട്ടില്ല. മോനിയെ അന്വേഷണസംഘം ചോദ്യം ചെയ്തതായി ഷഫീഖ് മരിക്കും മുൻപ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. മരണം നടന്ന മുറിയിലേയ്ക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. മാധ്യമങ്ങളോടു പ്രതികരിക്കാൻ ഹോട്ടൽ ജീവനക്കാർക്കും വിലക്കുണ്ട്. പ്രതി ഷാറുഖിന്റെ അടുത്ത സുഹൃത്തുക്കളെയും ആശയവിനിമയം നടത്തിയവരെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടയിൽ എന്തുകൊണ്ടാണു ഷഫീഖ് തൂങ്ങിമരിച്ചതെന്നു വ്യക്തമല്ല. ദുരൂഹത നീക്കാൻ എൻഐഎ ശ്രമം തുടങ്ങി.

ഷാറുഖിന്റെ സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത എൻഐഎ അതിലെ വിവരങ്ങളും പരിശോധിച്ചിരുന്നു. കേസിൽ മകൻ മോനിക്കു പങ്കാളിത്തമുണ്ടോയെന്ന് ഇതുവരെ വ്യക്തമല്ല.

ADVERTISEMENT

എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു ഇന്നു പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷാഫിക്ക് മജീദുല്ല ,ഡി 15 എ ഷഹീൻ ബാഗ് അബ്ദുൽ ഫസൽ എൻക്ലേവ്, ജിഷ്മ നഗർ, ഒഖ്‌ല, ന്യൂഡൽഹി എന്ന വിലാസമാണു ഹോട്ടലിൽ നൽകിയിട്ടുള്ളത്. ഇന്നു പുലർച്ചെ കുളിമുറിയിലെ പൈപ്പിൽ കെട്ടി തൂങ്ങിയ നിലയിലാണു ഷഫീഖിനെ കണ്ടെത്തിയത്.

English Summary: Train arson case: Shaheen Bagh native found dead in Kochi hotel