തിരുവനന്തപുരം ∙ എ.പി.എം.മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി തിരികെ നിയമിച്ചു. റോഡ് ക്യാമറ ക്രമക്കേട് അന്വേഷിച്ചു റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയതിനു പിന്നാലെ മേയ് എട്ടിനാണ് ഹനീഷിനെ വ്യവസായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എ.പി.എം.മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി തിരികെ നിയമിച്ചു. 

റോഡ് ക്യാമറ ക്രമക്കേട് അന്വേഷിച്ചു റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയതിനു പിന്നാലെ മേയ് എട്ടിനാണ് ഹനീഷിനെ വ്യവസായ വകുപ്പിൽനിന്നു മാറ്റിയത്. ആദ്യം റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായും 24 മണിക്കൂറിനുള്ളിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും മാറ്റി നിയമിച്ചു.  വ്യവസായ വകുപ്പു വിട്ടെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം റോഡ് ക്യാമറ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിവാദത്തിൽ കെൽട്രോണിനെ സംരക്ഷിച്ചും സർക്കാർ നടപടിയെ ന്യായീകരിച്ചുമായിരുന്നു റിപ്പോർട്ട്. ഇടപാടിൽ ക്രമക്കേടില്ലെന്ന അദ്ദേഹത്തിന്റെ റിപ്പോർട്ട്  മന്ത്രി പി.രാജീവ് പത്രസമ്മേളനം നടത്തിയാണ് പുറത്തു വിട്ടത്. 

ADVERTISEMENT

ഇന്നലെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിനു വീണ്ടും വ്യവസായ വകുപ്പ് അധികച്ചുമതലയായി നൽകിയത്. വ്യവസായ വകുപ്പിൽ മൈനിങ് ആൻഡ് ജിയോളജി, പ്ലാന്റേഷൻ എന്നിവയുടെ ചുമതലകൾ അദ്ദേഹം വഹിക്കും. പുറമേ ആയുഷ് വകുപ്പിന്റെ ചുമതലയും ഉണ്ടാകും.

ADVERTISEMENT

English Summary: Mohammed Hanish given charge of Industries dept