പൊന്നാനി (മലപ്പുറം) ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമായ ബോട്ടിന് റജിസ്ട്രേഷൻ നൽകാൻ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതിന്റെ തെളിവു പുറത്ത്. പൊലീസ് ഉടൻ സിഇഒയെ ചോദ്യം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി (മലപ്പുറം) ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമായ ബോട്ടിന് റജിസ്ട്രേഷൻ നൽകാൻ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതിന്റെ തെളിവു പുറത്ത്. പൊലീസ് ഉടൻ സിഇഒയെ ചോദ്യം ചെയ്യും. മേയ് 7നു രാത്രി നടന്ന അപകടത്തിൽപെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ റജിസ്ട്രേഷനായി ആലപ്പുഴ ചീഫ് സർവേയർക്കും റജിസ്റ്ററിങ് അതോറിറ്റിക്കും സിഇഒ ഒന്നിലധികം തവണ കത്ത് അയച്ചു. ബോട്ടിന് റജിസ്ട്രേഷൻ നൽകാൻ കഴിയില്ലെന്ന് റജിസ്റ്ററിങ് അതോറിറ്റി ഉറപ്പിച്ചു പറഞ്ഞെങ്കിലും അതിനെ മറികടന്നാണു സിഇഒ വീണ്ടും കത്തുകൾ അയച്ചത്. ഇതുസംബന്ധിച്ച രേഖകൾ മനോരമയ്ക്കു ലഭിച്ചു. 

സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത നിയമവും പരിഷ്കരിച്ച കേന്ദ്ര നിയമവും സിഇഒ സൗകര്യപൂർവം പ്രയോജനപ്പെടുത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഒരേ വിഷയത്തിൽ രണ്ടു തരം നിയമം പ്രയോഗിക്കാൻ ശ്രമിച്ചതിലെ വൈരുദ്ധ്യവും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

ജനുവരി 11ന് ആലപ്പുഴയിലെ ഉല്ലാസ ബോട്ടുകളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നം പരിഹരിക്കുന്നതിനു ചേർന്ന യോഗത്തിൽ റജിസ്ട്രേഷനില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി പിഴയടപ്പിച്ച് റജിസ്ട്രേഷൻ നടത്താനുള്ള നടപടി സ്വീകരിക്കാമെന്ന അജൻ‍ഡ തിരുകിക്കയറ്റിയിട്ടുണ്ട്. ഈ നിയമം സംസ്ഥാനത്തുടനീളമുള്ള ഉല്ലാസ ബോട്ടുകൾക്കു നടപ്പാക്കാനുള്ള നീക്കവും നടന്നു. ഇതിന്റെ ഭാഗമായി താനൂരിലെ ‘അറ്റ്ലാന്റിക്’ ബോട്ടിന് റജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് റജിസ്റ്ററിങ് അതോറിറ്റിക്ക് നിർ‌ദേശം നൽകിയെങ്കിലും ആലപ്പുഴയിലെ യോഗ തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കാത്തതിനാൽ പിഴയടപ്പിക്കാനോ റജിസ്ട്രേഷൻ നടപടികളിലേക്കു പോകാനോ കഴിയില്ലെന്ന് റജിസ്റ്ററിങ് അതോറിറ്റി സിഇഒയെ കത്തിലൂടെ അറിയിച്ചിരുന്നു.

താനൂരിലെ ബോട്ടിന്റെ നിർമാണവും നടപടിക്രമങ്ങളും അവ്യക്തമായതിനാൽ ക്രമപ്പെടുത്തി നൽകൽ സാധ്യമല്ലെന്ന് സർവേയറും ഫയലിൽ രേഖപ്പെടുത്തി. സർക്കാർ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ അജൻഡ വിട്ട് ഇൻലാൻഡ് വെസൽ ആക്ടാണ് സിഇഒ പിന്നീട് പ്രയോഗിച്ചത്. ഉൾനാടൻ ജലഗതാഗത ബോട്ടുകൾ പുതുതായി നിർമിക്കുമ്പോഴോ രൂപമാറ്റം വരുത്തുമ്പോഴോ വകുപ്പിനെ അറിയിച്ചില്ലെങ്കിൽ പിഴയടച്ച് ക്രമപ്പെടുത്തൽ നടത്താനുള്ള നിയമമാണിത്. എന്നാൽ, മീൻപിടിത്ത വള്ളമായതിനാൽ താനൂരിലെ ബോട്ടിന് ഈ നിയമം ബാധകമല്ല. ഇതു മറികടന്നായിരുന്നു സിഇഒയുടെ ഇടപെടൽ.

ADVERTISEMENT

ക്രമക്കേടുകൾ സംബന്ധിച്ച് മാരിടൈം ബോർഡ് ആലപ്പുഴ റജിസ്റ്ററിങ് അതോറിറ്റിയിൽനിന്ന് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.വി.ബെന്നി മൊഴിയെടുത്തു. ചീഫ് സർവേയർ, പോർട്ട് കൺസർവേറ്റർ, ഐവി കൺസൽറ്റന്റ് എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.

English Summary: Tanur Boat Tragedy: Official pressurised for boat registration