ഒരു വർഷം മുൻപേ മുന്നറിയിപ്പ്; നടപടിയെടുക്കാതെ അധികൃതർ
തിരുവനന്തപുരം ∙ മേനംകുളം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ തീ പിടിക്കാനുള്ള സാധ്യത സംബന്ധിച്ച് ഒരു വർഷം മുൻപേ മുന്നറിയിപ്പു നൽകിയിട്ടും അധികൃതർ അവഗണിച്ചു. ഗോഡൗണിന് അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും അടിയന്തരമായി ഇവ ഏർപ്പെടുത്തണമെന്നും 2022 ജൂൺ 22 ന് അഗ്നിരക്ഷാസേന ഗോഡൗൺ അധികൃതർക്കു കത്തു നൽകിയിരുന്നു. ഫയർ ഓഡിറ്റ് നടത്തിയ ശേഷമായിരുന്നു ഇത്. കത്ത് കെഎംഎസ്‍സിഎൽ അധികൃതർ കൈപ്പറ്റിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തീപിടിത്തമുണ്ടായ 2000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം താൽക്കാലികാവശ്യത്തിനു നിർമിച്ചതാണെന്ന് റവന്യു വകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകി.

തിരുവനന്തപുരം ∙ മേനംകുളം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ തീ പിടിക്കാനുള്ള സാധ്യത സംബന്ധിച്ച് ഒരു വർഷം മുൻപേ മുന്നറിയിപ്പു നൽകിയിട്ടും അധികൃതർ അവഗണിച്ചു. ഗോഡൗണിന് അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും അടിയന്തരമായി ഇവ ഏർപ്പെടുത്തണമെന്നും 2022 ജൂൺ 22 ന് അഗ്നിരക്ഷാസേന ഗോഡൗൺ അധികൃതർക്കു കത്തു നൽകിയിരുന്നു. ഫയർ ഓഡിറ്റ് നടത്തിയ ശേഷമായിരുന്നു ഇത്. കത്ത് കെഎംഎസ്‍സിഎൽ അധികൃതർ കൈപ്പറ്റിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തീപിടിത്തമുണ്ടായ 2000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം താൽക്കാലികാവശ്യത്തിനു നിർമിച്ചതാണെന്ന് റവന്യു വകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്നത്. സിമന്റ് കട്ട കൊണ്ട് നിർമിച്ച കെട്ടിടത്തിന് അലുമിനിയം ഷീറ്റു കൊണ്ടുള്ള മേൽക്കൂരയാണുണ്ടായിരുന്നത്. 1.22 കോടി രൂപയുടെ നഷ്ടമുണ്ടായതായി റവന്യു വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേനംകുളം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന 102 സ്ഥാപനങ്ങളിൽ 11 എണ്ണം രാസവസ്തുക്കൾ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണ്.
വെയിലും തണുപ്പുമേറ്റ് സർക്കാർ മരുന്നുകൾ
കെഎംഎസ്‌സിഎല്ലിന്റെ സംസ്ഥാനത്തെ 14 മരുന്നു സംഭരണശാലകളിലും ഡ്രഗ്സ് കൺട്രോളറുടെ തുടർപരിശോധന നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർ. മരുന്നു സൂക്ഷിക്കുന്നതിന് ഡ്രഗ്സ് കൺട്രോളറാണ് ലൈസൻസ് നൽകുന്നത്. ആദ്യം ലൈസൻസ് നൽകുന്നതോടെ അവരുടെ ഉത്തരവാദിത്തം അവസാനിക്കും.
മരുന്നുകളുടെ ഗുണനിലവാരം നഷ്ടമാകാതിരിക്കണമെങ്കിൽ 25 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. എന്നാൽ, എല്ലാ ഗോഡൗണുകളിലും മാനേജരുടെ മുറിയിൽ മാത്രമേ എസി ഉള്ളൂ. ഷീറ്റ് മേഞ്ഞ ഗോഡൗണുകളിൽ മേൽക്കൂരയോടു ചേർന്നുവരെ മരുന്നുകൾ സംഭരിക്കാറുണ്ട്. ചൂടും തണപ്പുമേറ്റു ദിവസങ്ങൾ കഴിയുമ്പോൾ മരുന്നുകളുടെ ഗുണമേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഈ മരുന്നാണു സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്.
English Summary : Kinfra Park in Menamkulam warned possibility of fire one year ago