‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ വാഹനത്തിൽ സ്വർണം തട്ടിയെടുക്കൽ സംഘം; ഒപ്പം ആയങ്കിയുടെ കൂട്ടാളിയും
വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനത്തിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ചു വിമാനത്താവള പരിസരത്തെത്തിയ സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4 പേർ ഓടി കടന്നുകളഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനിൽനിന്നു സ്വർണം തട്ടാനാണു സംഘം എത്തിയതെന്നു പൊലീസ് അറിയിച്ചു.

കരിപ്പൂർ ∙ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനത്തിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ സ്റ്റിക്കർ പതിച്ചു വിമാനത്താവള പരിസരത്തെത്തിയ സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4 പേർ ഓടി കടന്നുകളഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനിൽനിന്നു സ്വർണം തട്ടാനാണു സംഘം എത്തിയതെന്നു പൊലീസ് അറിയിച്ചു.
കണ്ണൂർ കക്കാട് സ്വദേശി മജീഫ് (28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരെയാണ് കരിപ്പൂർ പൊലീസും നിലമ്പൂർ, കൊണ്ടോട്ടി ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. കടന്നുകളഞ്ഞ 4 പേർക്കായി അന്വേഷണം തുടരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന.
മജീഫ് കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയുടെ കവർച്ചസംഘത്തിൽ പെട്ടയാളാണെന്നും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതാണെന്നും പൊലീസ് അറിയിച്ചു.
English Summary: Gold smuggling; Two arrested in Karipur