വഴിയടഞ്ഞ് ജെഡിഎസ് – എൽജെഡി ലയനം
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അന്ത്യശാസനം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ജെഡിഎസ്–എൽജെഡി ലയന സാധ്യത അടഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട്ടു ചേർന്ന എൽജെഡി നേതൃയോഗം ലയന ചർച്ചകൾക്കു വിരാമമിടാൻ ഏകദേശ ധാരണയിലെത്തിയിരുന്നു. 30നു തിരുവനന്തപുരത്തു ജെഡിഎസ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ലയന ചർച്ചകൾ അവസാനിപ്പിക്കാൻ യോഗം തീരുമാനമെടുക്കുമെന്നാണു വിവരം. ലയിച്ചാൽ ഇരു കൂട്ടർക്കും ലഭിക്കുന്ന പദവികളെയും ജില്ലകളെയും സംബന്ധിച്ചു നേരത്തേ ധാരണയിലെത്തിയിരുന്നു. ധാരണയ്ക്കു വിരുദ്ധമായി ജെഡിഎസിന്റെ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണു പുതിയ പ്രശ്നം ഉടലെടുത്തത്.

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അന്ത്യശാസനം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ജെഡിഎസ്–എൽജെഡി ലയന സാധ്യത അടഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട്ടു ചേർന്ന എൽജെഡി നേതൃയോഗം ലയന ചർച്ചകൾക്കു വിരാമമിടാൻ ഏകദേശ ധാരണയിലെത്തിയിരുന്നു. 30നു തിരുവനന്തപുരത്തു ജെഡിഎസ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ലയന ചർച്ചകൾ അവസാനിപ്പിക്കാൻ യോഗം തീരുമാനമെടുക്കുമെന്നാണു വിവരം.
ലയിച്ചാൽ ഇരു കൂട്ടർക്കും ലഭിക്കുന്ന പദവികളെയും ജില്ലകളെയും സംബന്ധിച്ചു നേരത്തേ ധാരണയിലെത്തിയിരുന്നു. ധാരണയ്ക്കു വിരുദ്ധമായി ജെഡിഎസിന്റെ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണു പുതിയ പ്രശ്നം ഉടലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ മാത്രമായിരുന്നു കേരളത്തിൽനിന്നു ജെഡിഎസിന്റെ ദേശീയ ഭാരവാഹി. എന്നാൽ രണ്ടുമാസം മുൻപു സി.കെ.നാണുവിനെ വൈസ് പ്രസിഡന്റായും ജോസ് തെറ്റയിൽ, സഫറുള്ള എന്നിവരെ ദേശീയ സെക്രട്ടറിമാരായും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ലയനത്തിനുശേഷം എം.വി.ശ്രേയാംസ്കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കാം എന്നായിരുന്നു വാഗ്ദാനം. കൂടുതൽ ഭാരവാഹികളെ കേരളത്തിൽനിന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനത്തിന്റെ പ്രാധാന്യം കുറയുമെന്ന് എൽജെഡി കരുതുന്നു.
English Summary : JDS-LJD merging possibility closed in Kerala