കോഴിക്കോട്∙ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് നിഷ്പക്ഷത പാടില്ലെന്നും നിഷ്പക്ഷത മതനിരപേക്ഷ നിലപാടിനു വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമവും അധർമവും ഏറ്റുമുട്ടുന്ന കാലത്ത് നിഷ്പക്ഷ നിലപാടെന്നാൽ അധർമത്തിനൊപ്പം ചേരലായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് നിഷ്പക്ഷത പാടില്ലെന്നും നിഷ്പക്ഷത മതനിരപേക്ഷ നിലപാടിനു വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമവും അധർമവും ഏറ്റുമുട്ടുന്ന കാലത്ത് നിഷ്പക്ഷ നിലപാടെന്നാൽ അധർമത്തിനൊപ്പം ചേരലായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോക്താന്ത്രിക് ജനതാദൾ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ റാലിക്കുശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

മതചടങ്ങുകളുടെ മാതൃകയിൽ പാർലമെന്റിന്റെ ഉദ്ഘാടനം നടത്തിയ ബിജെപി നമ്മുടെ പാർലമെന്റിന്റെ അന്തസ്സ് ചുരുക്കിയിരിക്കുന്നു. രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഒരുപോലെ ശോഭിച്ച വ്യക്തിത്വമായിരുന്നു എം.പി.വീരേന്ദ്രകുമാർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും നിലനിർത്താൻ പോരാടിയ വീരേന്ദ്രകുമാറിന്റേത് മതനിരപേക്ഷതയിലൂന്നിയ അചഞ്ചലമായ നിലപാടായിരുന്നുവെന്നും ‘ഫാഷിസത്തിനെതിരെ ജനതാമുന്നേറ്റം’ എന്ന മുദ്രവാക്യവുമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

അഭിപ്രായഭിന്നതകൾ നിലനിൽക്കുമ്പോഴും ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒറ്റക്കെട്ടായിരിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രഖ്യാപിച്ചു. എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ആർജെഡി രാജ്യസഭാ നേതാവ് മനോജ് ഝാ, കവി ആലങ്കോട് ലീലാകൃഷ്ണൻ, മേയർ ബീനാ ഫിലിപ്, ഡോ. വർഗീസ് ജോർജ്, കെ.പി.മോഹനൻ തുടങ്ങിയവരും പ്രസംഗിച്ചു. മുതലക്കുളത്തുനിന്ന് ആരംഭിച്ച അനുസ്മരണ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

English Summary: Pinarayi Vijayan speech in M.P. Veerendra Kumar memorial meeting