തിരുവനന്തപുരം ∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ടു മാത്രം സ്വന്തം കുടുംബങ്ങൾ പോലും ലഹരിയിൽ നിന്നു വിമുക്തമല്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ. സർവീസിൽ നിന്നു വിരമിക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ടു മാത്രം സ്വന്തം കുടുംബങ്ങൾ പോലും ലഹരിയിൽ നിന്നു വിമുക്തമല്ലെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ. സർവീസിൽ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി പൊലീസ് നൽകിയ യാത്രയയപ്പ് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നുചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ദൈനംദിന വെല്ലുവിളികളിൽ ഏറ്റവും പുതിയതാണിത്’’–ആനന്ദകൃഷ്ണൻ പറഞ്ഞു.‌ സ്വന്തം ജീവൻ നൽകിയും ഡോ.വന്ദന ദാസിനു പൊലീസ് സുരക്ഷ നൽകേണ്ടതായിരുന്നെന്നു പൊതുസമൂഹത്തിൽ അഭിപ്രായം ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സ്ത്രീകളായ പരാതിക്കാർക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ചു സേനയിലെ എല്ലാവർക്കും അറിവുണ്ടായിരിക്കണമെന്നു വിരമിക്കുന്ന അഗ്നിരക്ഷാ സേന ഡിജിപി ബി.സന്ധ്യ പറഞ്ഞു. പൊലീസിൽ 33% വനിതാ സംവരണം ഉണ്ടാകുന്നതുവരെ നീതി നിർവഹണത്തിൽ വിടവുകൾ ഉണ്ടാകുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തി മുന്നോട്ടുപോകണമെന്നും ബി.സന്ധ്യ പറഞ്ഞു. ഡിജിപി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു.

English Summary: Even police families are under the threat of drugs, Says S Anandakrishnan