തിരുവനന്തപുരം∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു ഗോഡൗണുകൾ തീപിടിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഏകോപിപ്പിക്കും. റോഡ് ക്യാമറ ഇടപാടിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന അന്വേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു ഗോഡൗണുകൾ തീപിടിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഏകോപിപ്പിക്കും. റോഡ് ക്യാമറ ഇടപാടിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ട് നൽകിയതും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷ് ആണ്.

ഹനീഷിനെ പത്രസമ്മേളനത്തിൽ ഒപ്പമിരുത്തിയാണ് മന്ത്രി വീണാ ജോർജ് സമഗ്ര അന്വേഷണത്തിന്റെ ചുമതല അദ്ദേഹത്തിനാണെന്നു പ്രഖ്യാപിച്ചത്. ക്യാമറ വിവാദം വന്നപ്പോൾ പത്രസമ്മേളന നടത്തിയ മന്ത്രി പി.രാജീവ് അന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഹനീഷിനെ പത്രസമ്മേളനത്തിൽ ഒപ്പമിരുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. അന്വേഷണം അവസാനിക്കുന്നതിനു മുൻപുതന്നെ ഹനീഷിനെ ആരോഗ്യ വകുപ്പിലേക്കു മാറ്റിയിരുന്നു. ക്യാമറ ഇടപാടുകളിൽ അപാകതയില്ലെന്ന റിപ്പോർട്ട് നൽകി.

ADVERTISEMENT

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ 3 ഗോഡൗണുകൾ അഗ്നിക്കിരയായ ശേഷം ഇന്നലെ ആദ്യമായാണ് മന്ത്രി വീണ മാധ്യമപ്രവർത്തകരെ കണ്ടത്. അഗ്നിശമന സേന മുതൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വരെയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ സമഗ്രാന്വേഷണ സംഘത്തിൽ ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു.

കോവിഡ് കാലത്തു വാങ്ങിയ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ കത്തിയിട്ടില്ലെന്നാണു കോർപറേഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നതെന്നു മന്ത്രി പറഞ്ഞു. അട്ടിമറി ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവരുടെ ആരോപണം ശരിയല്ലെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ട്. മൂന്ന് ഗോഡൗണിൽ തീ പിടിച്ചതിൽ മന്ത്രിക്ക് അസ്വാഭാവികത തോന്നുന്നില്ലേയെന്നു ചോദിച്ചപ്പോൾ കോർപറേഷന്റെ റിപ്പോർട്ടിൽ അത്തരത്തിൽ ഒന്നുമില്ലെന്നു മന്ത്രി അറിയിച്ചു.

ADVERTISEMENT

English Summary: Mohammad Hanish will also investigate the KMSCL godown fire