എലത്തൂർ ട്രെയിൻ തീവയ്പ്: പ്രതിയുടെ വൈദ്യപരിശോധന നിർണായകം
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിയുടെ വൈദ്യപരിശോധന നിർണായകമാവും. പ്രതിയുടെ മാനസികാരോഗ്യം അടക്കം പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ തീവയ്പു കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശിയുടെ മാനസികാരോഗ്യത്തെ കുറിച്ചു കേരള പൊലീസ് തന്നെ സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഷാറുഖ് സെയ്ഫിയുടെ മെഡിക്കൽ റിപ്പോർട്ട് എൻഐഎ കേസിൽ കൂടുതൽ നിർണായകമാവുകയാണ്. ഷാറുഖ് സെയ്ഫി കേരള പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ ഇതേ സംശയം പൊലീസ് ഉന്നയിച്ചിരുന്നെങ്കിലും അന്നു മെഡിക്കൽ ബോർഡിനെ നിയോഗിച്ചു പരിശോധന നടത്തിയിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പ്രതിഭാഗം തന്നെ കോടതിയിൽ ഉന്നയിച്ചതോടെയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചു പരിശോധന നടത്തുന്നത്.

കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിയുടെ വൈദ്യപരിശോധന നിർണായകമാവും. പ്രതിയുടെ മാനസികാരോഗ്യം അടക്കം പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ തീവയ്പു കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശിയുടെ മാനസികാരോഗ്യത്തെ കുറിച്ചു കേരള പൊലീസ് തന്നെ സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഷാറുഖ് സെയ്ഫിയുടെ മെഡിക്കൽ റിപ്പോർട്ട് എൻഐഎ കേസിൽ കൂടുതൽ നിർണായകമാവുകയാണ്.
ഷാറുഖ് സെയ്ഫി കേരള പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ ഇതേ സംശയം പൊലീസ് ഉന്നയിച്ചിരുന്നെങ്കിലും അന്നു മെഡിക്കൽ ബോർഡിനെ നിയോഗിച്ചു പരിശോധന നടത്തിയിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പ്രതിഭാഗം തന്നെ കോടതിയിൽ ഉന്നയിച്ചതോടെയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചു പരിശോധന നടത്തുന്നത്.
പ്രതി ഷാറുഖ് സെയ്ഫി 10 ദിവസം കേരള പൊലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞതിനു ശേഷമാണു കേസ് എൻഐഎ ഏറ്റെടുത്തത്. കണ്ണൂർ തീവയ്പു കേസിൽ ആദ്യ മണിക്കൂറു മുതൽ എൻഐഎയും അന്വേഷണത്തിന്റെ പിന്നാലെയുണ്ടെങ്കിലും അന്വേഷണം ഏറ്റെടുക്കുന്നതിനെ പറ്റി നിലപാടു വ്യക്തമാക്കിയിട്ടില്ല. കണ്ണൂർ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പ്രസോൻജിത്ത് സിക്ദറുടെ പശ്ചാത്തലം എൻഐഎയും പരിശോധിക്കുന്നുണ്ട്.
English Summary : Medical test of accused is crucial on Kozhikode train fire case