തിരുവനന്തപുരം ∙ സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ‍ പരിഷ്കാരത്തെ എതിർത്ത് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ‘അധ്യാപകസംഘടനകൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എതിർപ്പു ശ്രദ്ധയിൽപെട്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ‍ പരിഷ്കാരത്തെ എതിർത്ത് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. 

‘അധ്യാപകസംഘടനകൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എതിർപ്പു ശ്രദ്ധയിൽപെട്ടിട്ടില്ല. രക്ഷകർത്താക്കളും കുട്ടികളും സന്തോഷത്തിലാണ്’–മന്ത്രി പറഞ്ഞു. 

ADVERTISEMENT

ശനിയാഴ്ച പ്രവൃത്തിദിവസമാക്കുന്നതു ചർച്ച ചെയ്ത അധ്യാപക സംഘടനാ യോഗത്തിൽ കെഎസ്ടിഎ പരസ്യ‍വിയോജിപ്പു പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മറ്റു സംഘടനകൾ പരസ്യമായി എതിർക്കുകയും അധ്യാപക സമൂഹത്തിൽനിന്നു വ്യാപകപ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണു കെഎസ്ടിഎയും രംഗത്തെത്തിയത്. 

ശനിയാഴ്ച ക്ലാസിനെതിരെ സിപിഐ സംഘടനയും

ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്തുന്നതിനെതിരെ കെഎസ്ടിഎയ്ക്കുപിന്നാലെ സിപിഐ അനുകൂല അധ്യാപകസംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനും രംഗത്തെത്തി. അക്കാദമിക് കലണ്ടർ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു യൂണിയൻ പ്രസിഡന്റ് പി.കെ.മാത്യു, ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. മന്ത്രിക്കു നിവേദനവും നൽകി. 

ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത് അംഗീകരിക്കില്ലെന്നും സംസ്ഥാനതീരുമാനത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിൽ കെട്ടിവയ്ക്കാനുള്ള ശ്രമം ദുരുദ്ദേശ്യപരമാണെന്നും ബിജെപി അധ്യാപക സംഘടനയായ നാഷനൽ ടീച്ചേഴ്സ് യൂണിയന്റെ (എൻടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പറ‍ഞ്ഞു.

ADVERTISEMENT

English Summary: Minister V Sivankutty statement on saturday class