കോന്നി ∙ ഉപരിപഠനത്തിന് പണമില്ലാത്തതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. തെങ്ങുംകാവ് കൊച്ചുപ്ലാവിളയിൽ ഉഷയുടെയും പരേതനായ ശശികുമാറിന്റെയും മകൾ ആദിത്യ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അമ്മ വീട്ടിലെത്തിയപ്പോൾ ആദിത്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശശികുമാർ ഒരു വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മയും മകളും മാത്രമാണ് താമസിക്കുന്നത്. പ്ലസ്ടു വിജയിച്ചതിനു ശേഷം ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തിക പ്രയാസം മൂലം തുടർന്നു പഠിക്കാൻ കഴിയാത്തതിലുള്ള മനോവിഷമം ഉള്ളതായി കുട്ടി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. നഴ്സിങ് പഠനത്തിന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙  ഉപരിപഠനത്തിന് പണമില്ലാത്തതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. തെങ്ങുംകാവ് കൊച്ചുപ്ലാവിളയിൽ ഉഷയുടെയും പരേതനായ ശശികുമാറിന്റെയും മകൾ ആദിത്യ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അമ്മ വീട്ടിലെത്തിയപ്പോൾ ആദിത്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശശികുമാർ ഒരു വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മയും മകളും മാത്രമാണ് താമസിക്കുന്നത്. പ്ലസ്ടു വിജയിച്ചതിനു ശേഷം ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കണമെന്നായിരുന്നു ആഗ്രഹം.

സാമ്പത്തിക പ്രയാസം മൂലം തുടർന്നു പഠിക്കാൻ കഴിയാത്തതിലുള്ള മനോവിഷമം ഉള്ളതായി കുട്ടി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. നഴ്സിങ് പഠനത്തിന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പണമില്ലാത്തതിനാൽ പോകാനായില്ല. പഠനച്ചെലവ് ഭാരിച്ചതായതിനാൽ വായ്പയെടുത്ത് പോകാമെന്ന് വിചാരിച്ചെങ്കിലും അത് അമ്മയ്ക്ക് ഏറെ ബാധ്യതയുണ്ടാക്കുമെന്നും മറ്റും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT

English Summary: Girl found dead in bedroom

Show comments