എത്ര കോടി നൽകിയാലും മനുഷ്യജീവന് പകരമാകില്ല: ഹൈക്കോടതി
കൊച്ചി ∙ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകിയാലും അതു മനുഷ്യജീവനു പകരം വയ്ക്കാനാകില്ലെന്നു ഹൈക്കോടതി. ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തീർപ്പാക്കിയാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,

കൊച്ചി ∙ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകിയാലും അതു മനുഷ്യജീവനു പകരം വയ്ക്കാനാകില്ലെന്നു ഹൈക്കോടതി. ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തീർപ്പാക്കിയാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 25 ലക്ഷമാണെങ്കിലും 25 കോടിയാണെങ്കിലും അതല്ലെങ്കിൽ 2500 കോടിയാണെങ്കിൽപോലും പണത്തിന് ഒരിക്കലും ജീവനു പകരമാകില്ലെന്നു കോടതി പറഞ്ഞു.
കൊല്ലം മുളങ്കാടകം സ്വദേശിയായ അഡ്വ. മനോജ് രാജഗോപാലാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ഇക്കാര്യത്തിൽ ഹർജി നൽകാനുള്ള ഹർജിക്കാരന്റെ നിയമപരമായ അവകാശത്തെപ്പറ്റി സംശയമുണ്ടെങ്കിലും സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇത് പരിഗണിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
English Summary: Even crores of money will not be replacement for human life says Kerala High Court