ഒറ്റപ്പെട്ട് കാട്ടാനക്കുട്ടി; കൂട്ടംതെറ്റിയതോ കയ്യൊഴിഞ്ഞതോ?
അഗളി (പാലക്കാട്) ∙ വ്യാഴാഴ്ച രാവിലെ അട്ടപ്പാടി പാലൂർ ഊരിനടുത്തുള്ള സ്വകാര്യ കൃഷിയിടത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ താൽക്കാലിക അഭയകേന്ദ്രത്തിലാക്കി. വനപാലകർ ഇളനീർ നൽകിയശേഷം കാട്ടിൽ ആനക്കൂട്ടത്തിനടുത്തെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയാന ഊരിൽ തിരിച്ചെത്തി.

അഗളി (പാലക്കാട്) ∙ വ്യാഴാഴ്ച രാവിലെ അട്ടപ്പാടി പാലൂർ ഊരിനടുത്തുള്ള സ്വകാര്യ കൃഷിയിടത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ താൽക്കാലിക അഭയകേന്ദ്രത്തിലാക്കി.
വനപാലകർ ഇളനീർ നൽകിയശേഷം കാട്ടിൽ ആനക്കൂട്ടത്തിനടുത്തെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയാന ഊരിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ വാഹനത്തിൽ കയറ്റി ദൊഡ്ഗട്ടി മലയിലെ കൃഷ്ണവനത്തിലെത്തിച്ചു. കാട്ടുമരങ്ങൾക്കിടയിൽ താൽക്കാലികമായി ഒരുക്കിയ അഭയകേന്ദ്രത്തിലാണിപ്പോൾ. ആനക്കുട്ടിയെ കൂട്ടത്തിൽനിന്നു തള്ളിയതാണോ എന്ന സംശയവും വനപാലകർ പങ്കുവയ്ക്കുന്നു.
അതിജീവനത്തിനു കരുത്തുള്ള കുട്ടികളെ മാത്രമേ ആനക്കൂട്ടം സ്വീകരിക്കാറുള്ളൂ, അല്ലെങ്കിൽ പുറന്തള്ളും. ജനിച്ചു മാസങ്ങൾക്കുള്ളിൽ തള്ളയാന ഉൾപ്പെടുന്ന കൂട്ടം ഇതിൽ തീരുമാനമെടുക്കുമെന്നു വെറ്ററിനറി സർവകലാശാല ആനപഠനകേന്ദ്രം മേധാവി ഡോ. ടി.എസ്.രാജീവ് പറയുന്നു.
കൃഷ്ണൻ എന്നു പേരിട്ടുവിളിക്കുന്ന കുട്ടിയാനയ്ക്കു കാവൽ നിൽക്കുന്നത് അട്ടപ്പാടിയിലെ വനം ഉദ്യോഗസ്ഥരാണ്. വനം വെറ്ററിനറി സർജൻ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പരിശോധിച്ചു. ദേഹത്തെ ചെറിയ മുറിവൊഴികെ ആരോഗ്യനില തൃപ്തികരമാണ്. ആന്തരികാവയവങ്ങൾക്കു തകരാറോ അണുബാധയോ ഉണ്ടോയെന്നു വ്യക്തമല്ല.
English Summary: Wild elephant isolated