ഐഎൻഎസ് വിക്രാന്തിൽ യോഗ: രാജ്നാഥ് സിങ് ഇന്നു കൊച്ചിയിൽ
കൊച്ചി∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു കൊച്ചിയിലെത്തും. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്നു രാത്രി 7.30ന് എത്തുന്ന അദ്ദേഹം ആദ്യം പങ്കെടുക്കുന്നതു ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികളിലാണ്. രാത്രി 8നു നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സർവേ കപ്പലുകൾ സന്ദർശിക്കുന്ന മന്ത്രി നാവിഗേഷനൽ ചാർട്ട് പുറത്തിറക്കും. നാവികത്താവളത്തിൽ ഹൈഡ്രോഗ്രഫിക് സർവേ പരിശീലനം പൂർത്തിയാക്കുന്ന വിദേശ കെഡറ്റുകളുമായി മന്ത്രി ആശയവിനിമയം നടത്തും. നാളെ രാവിലെ 6നു ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികർക്കൊപ്പം മന്ത്രി യോഗാഭ്യാസങ്ങളിൽ പങ്കെടുക്കും. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിലാണു പരിപാടി.

കൊച്ചി∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു കൊച്ചിയിലെത്തും. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്നു രാത്രി 7.30ന് എത്തുന്ന അദ്ദേഹം ആദ്യം പങ്കെടുക്കുന്നതു ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികളിലാണ്. രാത്രി 8നു നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സർവേ കപ്പലുകൾ സന്ദർശിക്കുന്ന മന്ത്രി നാവിഗേഷനൽ ചാർട്ട് പുറത്തിറക്കും. നാവികത്താവളത്തിൽ ഹൈഡ്രോഗ്രഫിക് സർവേ പരിശീലനം പൂർത്തിയാക്കുന്ന വിദേശ കെഡറ്റുകളുമായി മന്ത്രി ആശയവിനിമയം നടത്തും.
നാളെ രാവിലെ 6നു ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികർക്കൊപ്പം മന്ത്രി യോഗാഭ്യാസങ്ങളിൽ പങ്കെടുക്കും. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിലാണു പരിപാടി. 10നു നാവികസേന ആസ്ഥാനത്തെ പുതിയ ഷിപ്പ് ഹാൻഡ്‌ലിങ് സിമുലേറ്റർ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഉച്ചയ്ക്ക് 12നു ഡൽഹിയിലേക്കു മടങ്ങും.
English Summary : Defence minister Rajnath Singh's two days Kochi visit