നഗരവീഥികളിൽ പാതി പ്ലാസ്റ്റിക്; ക്ലീൻ കേരള കമ്പനിയിലെ പ്ലാസ്റ്റിക് മാലിന്യം വഴിതിരിച്ച് ‘വഴിയിലേക്ക്’
തിരുവനന്തപുരം ∙ നഗരവീഥികളിൽ പകുതിയും ഇനി ‘പ്ലാസ്റ്റിക്’ ആകും. പ്രധാന നഗരങ്ങളിലെ റോഡുകൾ നിർമിക്കുമ്പോൾ ആകെ ദൂരത്തിന്റെ 50% പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കലർത്തിയ ടാർ മിശ്രിതം ഉപയോഗിക്കാൻ തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.

ഗ്രേഡ് ഒന്ന് നഗരസഭകളിലെ റോഡുകളിൽ 30 ശതമാനവും മറ്റുള്ള നഗരസഭകളിൽ 25 ശതമാനവും ഇങ്ങനെ പ്ലാസ്റ്റിക് മിശ്രിത റോഡാകും.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന വഴി ശേഖരിച്ചു സർക്കാരിനു കീഴിലെ ക്ലീൻ കേരള കമ്പനിയിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് വർധിച്ചതോടെയാണ് റോഡ് നിർമാണത്തിലും ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
എല്ലാ വർഷവും എത്ര അളവ് പ്ലാസ്റ്റിക് റോഡ് നിർമാണത്തിനുവേണ്ടി വരുമെന്നു കണക്കാക്കി കമ്പനിയെ അറിയിക്കാൻ തദ്ദേശ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയർമാർക്ക് ചീഫ് എൻജിനീയർ നിർദേശവും നൽകി.
സംസ്ഥാനത്ത് ഇതുവരെ 3000 ടൺ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമാണത്തിന് ഉപയോഗിച്ചതായാണു ക്ലീൻ കേരള കമ്പനിയുടെ കണക്ക്. ഓരോ മാസവും 800 ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണു ഹരിതകർമ സേനകൾ ശേഖരിച്ചുനൽകുന്നത്. ഇതിൽ പുനരുപയോഗവും സംസ്കരണവും കഴിഞ്ഞശേഷം ബാക്കി വരുന്ന പ്ലാസ്റ്റിക് ചെറുതരികളാക്കി മാറ്റിയാണു റോഡിൽ ചേർക്കുക. പ്ലാസ്റ്റിക്കിന്റെ
ചെറുതരികൾ നേരിട്ടു കത്തിക്കുകയോ ചൂടാക്കുകയോ ചെയ്യാതെ പ്രത്യേക സംവിധാനം ഉപയോഗിച്ചാണു ടാറുമായി കലർത്തുന്നത്.
English Summary: Kerala to use plastics in road construction