പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ 8 മൂർഖൻ
പെരിന്തൽമണ്ണ (മലപ്പുറം) ∙ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വാർഡിനോടു ചേർന്ന വരാന്തയിലുമായി കണ്ടെത്തിയത് 8 മൂർഖൻ കുഞ്ഞുങ്ങളെ. ഇതേ തുടർന്ന് രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികൾ സർജിക്കൽ വാർഡിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്.

പെരിന്തൽമണ്ണ (മലപ്പുറം) ∙ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വാർഡിനോടു ചേർന്ന വരാന്തയിലുമായി കണ്ടെത്തിയത് 8 മൂർഖൻ കുഞ്ഞുങ്ങളെ. ഇതേ തുടർന്ന് രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികൾ സർജിക്കൽ വാർഡിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്.
സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. ആശുപത്രി പരിസരത്തെ കാടും പരിസരവും ഇന്ന് വെട്ടിത്തെളിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു.
English Summary : Cobra in Perinthalmanna District Hospital surgical ward