തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. പോക്‌സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പ്രസ്താവന നടത്തിയ ഗോവിന്ദൻ കോൺഗ്രസ് പാർട്ടിക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നു പരാതിയിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. പോക്‌സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പ്രസ്താവന നടത്തിയ ഗോവിന്ദൻ കോൺഗ്രസ് പാർട്ടിക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നു പരാതിയിൽ പറയുന്നു. കോൺഗ്രസിനെതിരെ കലാപം ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവന ആയതിനാൽ ഗോവിന്ദനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 153 (എ), 499, 500, 129 (ഒ), കെപി ആക്ട് എന്നിവ പ്രകാരം ഗോവിന്ദനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെ.സുധാകരൻ ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നു പൊലീസ് അന്വേഷണത്തിലോ കോടതി വിചാരണയിലോ തെളിഞ്ഞിട്ടില്ല. ഇക്കാര്യം അറിയാവുന്ന ഗോവിന്ദൻ കെ.സുധാകരനെയും കെപിസിസിയെയും ഇകഴ്ത്തിക്കാട്ടാനും നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കാനുമാണ് ആരോപണം ഉന്നയിച്ചത്.

ADVERTISEMENT

കള്ള പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. മോൻസൻ പ്രതിയായ വഞ്ചനക്കേസിൽ രണ്ടാം പ്രതിയായ കെ.സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നു പാർട്ടി സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞതായും പരാതിയിൽ പറയുന്നു.

English Summary: Congress complaint to DGP seeking action against M.V. Govindan