മലയാളി ഒരു കൊല്ലം കഴിച്ച ഗുളികകൾ; കൂട് മാത്രമുണ്ട് 7 ടൺ
തിരുവനന്തപുരം ∙ കേരളം ഒരു വർഷം ഉപയോഗിച്ച ഗുളികകളുടെ കൂടുകൾ (ടാബ്‍ലെറ്റ് സ്ട്രിപ്) ശേഖരിച്ചു തൂക്കിയപ്പോൾ 7774 കിലോഗ്രാം (7.774 ടൺ). ക്ലീൻ കേരള കമ്പനി ഹരിതകർമ സേന വഴി 2022–23 സാമ്പത്തിക വർഷം ശേഖരിച്ച ടാബ്‍ലെറ്റ് സ്ട്രിപ്പുകളുടെ കണക്കാണിത്. ശേഖരിക്കാതെ പോയവ ഇതിലേറെയുണ്ടാകും. 2022ൽ കേരളം മരുന്നിനു ചെലവാക്കിയ തുക 12,500 കോടിയോളമെന്നാണ് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കണക്കാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 3.02 കോടി കിലോഗ്രാം (30,217 ടൺ) പാഴ്‌വസ്തുക്കളാണ് ഹരിതകർമസേന ശേഖരിച്ചു കമ്പനിക്കു നൽകിയത്. ഇതിൽ നിന്നു വേർതിരിച്ചെടുത്തതാണ് ഏതാനും ഗ്രാം വീതം തൂക്കമുള്ള നേർത്ത സ്ട്രിപ്പുകൾ.

തിരുവനന്തപുരം ∙ കേരളം ഒരു വർഷം ഉപയോഗിച്ച ഗുളികകളുടെ കൂടുകൾ (ടാബ്‍ലെറ്റ് സ്ട്രിപ്) ശേഖരിച്ചു തൂക്കിയപ്പോൾ 7774 കിലോഗ്രാം (7.774 ടൺ). ക്ലീൻ കേരള കമ്പനി ഹരിതകർമ സേന വഴി 2022–23 സാമ്പത്തിക വർഷം ശേഖരിച്ച ടാബ്‍ലെറ്റ് സ്ട്രിപ്പുകളുടെ കണക്കാണിത്. ശേഖരിക്കാതെ പോയവ ഇതിലേറെയുണ്ടാകും. 2022ൽ കേരളം മരുന്നിനു ചെലവാക്കിയ തുക 12,500 കോടിയോളമെന്നാണ് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കണക്കാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 3.02 കോടി കിലോഗ്രാം (30,217 ടൺ) പാഴ്‌വസ്തുക്കളാണ് ഹരിതകർമസേന ശേഖരിച്ചു കമ്പനിക്കു നൽകിയത്. ഇതിൽ നിന്നു വേർതിരിച്ചെടുത്തതാണ് ഏതാനും ഗ്രാം വീതം തൂക്കമുള്ള നേർത്ത സ്ട്രിപ്പുകൾ. പ്രത്യേകതരം പ്ലാസ്റ്റിക് ആയതിനാലാണ് ഇവ വേർതിരിച്ചെടുത്തത്. കൊച്ചിയിലെ ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റിൽ ഇവ ശാസ്ത്രീയമായി സംസ്കരിക്കും. ചില സ്ട്രിപ്പുകൾക്ക് ഉത്തരേന്ത്യയിൽ പുനരുപയോഗ സാധ്യത ഉണ്ടെങ്കിലും അവ എത്തിക്കാനുള്ള ചെലവ് കൂടുതലാണെന്ന് ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു.
2021–22 സാമ്പത്തിക വർഷം ക്ലീൻ കേരള കമ്പനിക്കു ലഭിച്ച പാഴ്‌വസ്തുക്കളുടെ തൂക്കം 7,657 ടൺ ആയിരുന്നു. ഒരു കൊല്ലം കൊണ്ട് ശേഖരിക്കുന്നതിന്റെ അളവ് നാലിരിട്ടിയിലേറെ വർധിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം കൊച്ചി കോർപറേഷൻ മേഖലയിൽ നിന്നായി രണ്ടു മാസം കൊണ്ട് 750 ടൺ പാഴ്‌വസ്തു ശേഖരിച്ചു.
ഹരിതകർമസേനയ്ക്ക് 5.08 കോടി രൂപ പ്രതിഫലം
ഹരിതകർമസേനയ്ക്ക് പാഴ്‌വസ്തു ശേഖരണം വഴി ലഭിക്കുന്ന പ്രതിഫലം ഇരട്ടിയിലേറെയായി. 2021–22 സാമ്പത്തിക വർഷം 2.60 കോടി രൂപയാണു പ്രതിഫലമായി നൽകിയതെങ്കിൽ 2022–23ൽ 5.08 കോടി രൂപയായി. ഏതാണ്ട് 31,000 പേരാണ് സേനാംഗങ്ങൾ. പ്രതിഫലം കൊണ്ടു മാത്രം ഇവരുടെ ഉപജീവനം നടക്കാത്തതിനാൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീയും പിരിച്ചെടുക്കുന്നുണ്ട്.
English Summary : Malayali took pills cage alone is 7 tons for a year