സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി; പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ ആയി നിയമനം നൽകാം
കൊച്ചി ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണ ചെയ്ത കാലം, ഡപ്യൂട്ടേഷനിൽ സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും എൻഎസ്എസ് കോ ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിനു ശേഷമുള്ള 2002 ജൂൺ 5 – 2003 ഫെബ്രുവരി 28 കാലം എന്നിവ അധ്യാപനമായി പരിഗണിക്കാമെന്നു കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിക്കണം.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു റാങ്ക് ലിസ്റ്റിൽ രണ്ടാമനായിരുന്ന ഹർജിക്കാരൻ ഡോ. ജോസഫ് സ്കറിയ പറഞ്ഞു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഡോ. പ്രിയാ വർഗീസിന് ഉടൻ നിയമനം നൽകുമെന്ന് കണ്ണൂർ സർവകലാശാലാ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
∙ ‘താങ്ങി നിൽക്കാവുന്ന ഒരു മതിൽ ഇടിഞ്ഞു പോയിട്ടില്ല എന്ന പ്രതീക്ഷ നൽകുന്ന വിധിയാണിത്.’ – പ്രിയാ വർഗീസ്
English Summary: High court division bench on Priya Varghese appointment